കൊച്ചി: മെഴ്സിഡസ് ബെൻസിന്റെ കൺസെപ്റ്റ് എ.എം.ജി ജി.ടി എക്‌സ് എക്‌സ് ഇലക്ട്രിക് സൂപ്പർകാർ ഇന്ത്യയിൽ പ്രദർശിപ്പിച്ചു. മൂന്ന് ആക്സിയൽ ഫ്ലക്സ് മോട്ടോറുകൾ വഴി 1,000 കിലോവാട്ടിൽ കൂടുതൽ (1,360 എച്ച്.പി) കരുത്ത് ഉത്പാദിപ്പിക്കുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 360 കിലോമീറ്ററിലധികമാണ്. അഞ്ചു മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ വരെ ലഭിക്കും.
ഇന്ത്യൻ ബ്രാൻഡായ ഇ-മോട്ടോറാഡുമായി ചേർന്ന് പൂർണമായും ഇന്ത്യയിൽ അസംബിൾ ചെയ്ത മൂന്ന് തരം മെഴ്‌സിഡസ്-എ.എം.ജി പെട്രോണാസ് ഇ-ബൈക്കുകളും വിപണിയിലിറക്കി. 250 വാട്ട് മോട്ടോറും പരമാവധി മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും മാത്രമുള്ള ഇവയ്ക്ക് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. സിറ്റി എഡിഷന് 4.20 ലക്ഷം രൂപയും ട്രാക്ക് എഡിഷന് 5.70 ലക്ഷം രൂപയും റാലി എഡിഷന് 7.60 ലക്ഷം രൂപയുമാണ് വില. സെപ്തംബർ പകുതിയോടെ വിതരണം ആരംഭിക്കും.
മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ഡൽഹിയിൽ
മെഴ്‌സിഡസ്-ബെൻസ് സ്റ്റുഡിയോ ഡൽഹി എൻസിആറിലെ ഗുരുഗ്രാമിൽ (ഡി.എൽ.എഫ് വൺ ഹൊറൈസൺ സെന്റർ) ഉദ്ഘാടനം ചെയ്തു. ലോകത്തെ പ്രമുഖ 14 നഗരങ്ങൾക്ക് ശേഷം ആദ്യമായാണ് സ്റ്റുഡിയോ ഇന്ത്യയിലെത്തുന്നത്.
ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ബ്രാൻഡുമായി ബന്ധപ്പെടാൻ ഈ സ്റ്റുഡിയോ വഴി സാധിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ സന്തോഷ് അയ്യർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |