
പുതിയ ഔഡി ക്യു 3 ഇപ്പോൾ ബുക്ക് ചെയ്യാം
കൊച്ചി: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യ പുതിയ ഔഡി ക്യു ത്രീയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു. ഔഡി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ‘മൈഔഡി കണക്ട്’ ആപ്ലിക്കേഷൻ, ഔഡി ഇന്ത്യ ഡീലർഷിപ്പുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.
ശ്രദ്ധേയവും പുരോഗമനപരവുമായ ഡിസൈൻ, നൂതന സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് പ്രകടനം, ദൈനംദിന ഉപയോഗത്തിലെ വൈവിദ്ധ്യം എന്നിവ പുതിയ ക്യു ത്രീ വാഗ്ദാനം ചെയ്യുന്നു. മികച്ച ഡിസൈൻ, എളുപ്പത്തിലുള്ള സാങ്കേതികവിദ്യ, കണക്റ്റഡ് അനുഭവം എന്നിവയാണ് പുതിയ ക്യു ത്രീ നൽകുന്നത്.
ആകർഷകമായ ഡിസൈൻ, മികച്ച പ്രകടനം, ദൈനംദിന ഉപയോഗത്തിലെ സൗകര്യം എന്നിവ സംയോജിപ്പിക്കുന്നു. 2.0 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
പ്രതീക്ഷിക്കുന്ന വില
55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ
പുതിയ സാങ്കേതിക സവിശേഷതകൾക്കൊപ്പം ദൈനംദിന ഉപയോഗത്തിലെ വൈവിദ്ധ്യവും പുതിയ ക്യു ത്രീ വാഗ്ദാനം ചെയ്യുന്നു
ബൽബീർ സിംഗ് ധില്ലൺ
ബ്രാൻഡ് ഡയറക്ടർ
ഔഡി ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |