SignIn
Kerala Kaumudi Online
Friday, 11 September 2026 2.42 PM IST

'എന്റെ ദൈവമേ...വൈഭവാണ് താരം; റിവ്യൂ എടുക്കാൻ ഞാൻ തീരുമാനിക്കുമ്പോഴേക്കും അവൻ അടുത്തെത്തും’

ishaan-and-vaibhav
വൈഭവ് സൂര്യവംശി,​ ഇഷാൻ കിഷൻ

ചെന്നൈ: ഇഷാൻ കിഷൻ ക്യാപ്റ്റനായ ഈസ്റ്റ് സോൺ 13 വർഷത്തിന് ശേഷമാണ് ദുലീപ് ട്രോഫി ജേതാക്കളായത്. രണ്ട് ഇന്നിംഗ്സുകളിലായി 350ലധികം റൺസ് നേടിയ ഇഷാൻ തന്നെയായിരുന്നു കളിയിലെ താരം. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നത് 15കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. ഫൈനലിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ വൈഭവിന് സാധിച്ചില്ലെങ്കിലും വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ കൃത്യനിർവഹണം വളരെ പക്വതയോടെ താരം നിറവേറ്റിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.


'എല്ലാ റിവ്യൂവിന്റെയും ക്രെഡിറ്റ് വൈഭവ് തന്നെ എടുത്തു. റിവ്യൂ എടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുമ്പോഴായിരിക്കും അവൻ എന്റെ അടുത്തേക്ക് വരുന്നത്. അപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ എല്ലാരും പറയുന്നത് വൈഭവ് ആണ് തീരുമാനത്തിന് പുറകിൽ എന്നാണ്. എന്റെ ദൈവമേ വൈഭവാണ് താരം വളരെ മികച്ച രീതിയിലാണ് അവൻ ആ ചുമതല നിർവഹിച്ചത്. അതിൽ ഞാൻ വളരെ സന്തോഷവാനാണ്,"- ഇഷാൻ തമാശരൂപേണ വീഡിയോയിൽ പറയുന്നു.

സൗത്ത് സോണിനെതിരായ ഫൈനലിൽ റിവ്യൂ എടുക്കണമോ വേണ്ടയോ എന്ന തീരുമാനത്തിൽ ഇഷാൻ സംശയം പ്രകടിപ്പിച്ചപ്പോൾ റിവ്യൂ എടുക്കണമെന്ന് വൈഭവ് നിർബന്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വൈഭവിന്റെ നിർദേശം സ്വീകരിച്ച ഇഷാൻ ഒടുവിൽ റിവ്യൂ എടുത്തപ്പോൾ അത് ശരിയായ തീരുമാനമായി മാറുകയും ചെയ്തു.

ഇഷാൻ കിഷാൻ ഈ സംഭവത്തെ തമാശരൂപേണ വൈഭവിനോട് സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ ബസിസിഐ പങ്കുവച്ചിരിക്കുന്നത്. താൻ നേരത്തെ തന്നെ റിവ്യൂ എടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന്റെ ക്രെഡിറ്റ് വൈഭവ് സ്വന്തമാക്കിയെന്നായിരുന്നു ഇഷാൻ വീഡിയോയിൽ ചിരിച്ചുകൊണ്ട് പറയുന്നത്.

ഇതിന് പിന്നാലെ വൈഭവും രസകരമായ മറുപടിയുമായി രംഗത്തെത്തി. സെമിഫൈനലിനിടെ ഇഷാൻ പരിക്കേറ്റ് മൈതാനം വിട്ട സംഭവത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു 15കാരനായ വൈഭവിന്റെ മറുപടി. അന്ന് നിർണായക തീരുമാനം എടുത്തത് ആരായിരുന്നു എന്നാണ് വൈഭവ് ഇഷാനോട് ചോദിച്ചത്.

ഫീൽഡിംഗിനിടെ ഇഷാൻ കിഷൻ പരിക്കിനെ തുടർന്ന് മൈതാനം വിട്ടപ്പോൾ ക്യാപ്റ്റന്റെ ചുമതല വൈഭവിന് ഏറ്റെടുക്കേണ്ടതായി വന്നിരുന്നു. ഈ സമയത്താണ് കൃത്യമായ ഡിആർഎസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) തീരുമാനം എടുക്കുന്നതിന്റെ ആദ്യ അനുഭവം വൈഭവിന് ലഭിച്ചത്. അമ്പയർ അല്ലെന്ന് വിധിച്ച വിക്കറ്റ് ഡിആർഎസ് നൽകി വൈഭവ് ടീമിനുവേണ്ടി നേടിയെടുക്കുകയായിരുന്നു. കൗമാരതാരത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ടീമിന് ഒരു വിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞു.

English Summary

East Zone won the Duleep Trophy after 13 years, with captain Ishan Kishan scoring over 350 runs and earning Player of the Match honors. However, 15-year-old Vaibhav Sooryavanshi attracted attention for his leadership and sharp DRS decisions. Ishan jokingly credited Vaibhav for reviews, while the youngster reminded him of his own leadership during the semifinal injury.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISHAN KISHAN, VAIBHAV SOORYAVANSHI, DRS, DULEEP TROPHY, CRICKET NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360