SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.23 AM IST

കായി​ക സംഘടനകളേക്കാൾ പ്രാധാന്യം കായി​ക താരങ്ങൾക്ക് : മന്ത്രി ജനീഷ്

sports-minister

തിരുവനന്തപുരം: കേരളത്തിലെ സ്പോർട്സിനെ കായികസംഘടനകൾ മാത്രം നയിക്കുന്നതാണെന്ന ചിന്ത വേണ്ടെന്നു കായിക മന്ത്രി ഒ ജെ ജനീഷ്. സ്പോർട്സിനെ നിയന്ത്രിക്കാൻ സർക്കാർ ഉണ്ടെന്നും കായിക സംഘടനകളേക്കാൾ കായിക താരങ്ങൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി പ്രഖ്യാപിച്ചു. കായിക വകുപ്പ് ആവിഷ്കരിച്ച വികസന പദ്ധതികളുടെ ഭാഗമായി കായിക അസോസിയേഷനുകളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ സംവിധാനങ്ങളും കായികസംഘടനകളും ഒരുമിച്ച് പോകണം. പോരായ്മകൾ ഉണ്ടാകും. ഏത് പോരായ്മകളും പരിഹരിക്കാൻ തയ്യാറുള്ള സംവിധാനമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സമീപകാലത്തായി കളിക്കളത്തിലേക്കാൾ മത്സരം നടക്കുന്നത് സംഘടനകൾ തമ്മിലാണ്. മത്സരാർഥികൾ അവിടെ അഭയാർഥികൾ ആയി മാറുന്നു. ചില അസോസിയേഷനുകളിൽ രൂക്ഷമായ തർക്കം നടക്കുന്നുണ്ട്. ഈ തർക്കത്തിൽ കായികതാരത്തിന്റെ ന്യായം മാത്രമേ സർക്കാർ പരിഗണിക്കൂ. സ്പോർട്സിൽ അവസരം പിന്നീട് ലഭിക്കില്ല എന്ന വസ്തുത ഓർമയിൽ ഉണ്ടാകണം. സംഘടനകൾ തമ്മിലുള്ള തർക്കത്തിനിടയിൽ അവസരം നഷ്ടമാകുന്നത് കായിക താരങ്ങൾക്കാണ്. ഒരു കായിക താരത്തെ സംബന്ധിച്ച് സമയം ആരോഗ്യം, പ്രകടനം എന്നിവ പ്രധാനമാണ്. ഇന്ന് ലഭിക്കേണ്ട നീതി വർഷങ്ങൾ കഴിഞ്ഞു ലഭിച്ചിട്ട് കാര്യമില്ല. ഒരു മത്സരാർഥിയെ വിലക്കും മുൻപ് ഒരായിരം പ്രാവശ്യം ആലോചിക്കണമെന്നും മന്ത്രി കായിക സംഘടനകളെ ഓർമ്മിപ്പിച്ചു.

കായിക യുവജനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കായിക യുവജനകാര്യാലയം ഡയറക്ടർ ഡോ. എം. സി. റെജിൽ സ്വാഗതം പറഞ്ഞു . കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് സോഷ്യൽ സർവീസസ് ഡിവിഷൻ ചീഫ് ഡോ. ബിന്ദു പി. വർഗീസ്, ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി. ലേഖ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ ഡോ. ബിജി ലാൽ സി.വി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ, അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ് എന്നിവർ സംസാരിച്ചു. നന്ദി പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS MINISTER O J JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360