SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.36 AM IST

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ; പിന്നാലെ പ്രതികരണവുമായി യുഎസ്

dive-ld
ഡൈവ് - എൽഡി മുങ്ങിക്കപ്പൽ

ടെഹ്‌റാൻ: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്‌മറൈൻ) പിടിച്ചെടുത്ത് ഇറാൻ സൈന്യം. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള ഡൈവ് - എൽഡി എന്ന മുങ്ങിക്കപ്പലാണിത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.

സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, തങ്ങളുടെ അണ്ടർവാട്ടർ ഡ്രോണുകളിൽ ഒന്ന് "തകരാറായി" എന്ന് യുഎസ് സൈന്യം പ്രസ്‌താവന പുറത്തിറക്കി. ഇറാൻ പിടിച്ചെടുത്ത ഡ്രോൺ ആണോ ഇതെന്ന് പരാമർശിച്ചിട്ടില്ല. തകരാറിലായ ഡ്രോൺ പഴയ മോഡലായിരുന്നു, ഇത് വിവരങ്ങൾ ശേഖരിക്കുകയോ റഡാർ ഉപകരണങ്ങൾ വഹിക്കുകയോ ചെയ്യില്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്.

സമുദ്രത്തിന്റെ വിശാലമായ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും, രഹസ്യാന്വേഷണം നടത്തുന്നതിനും നാവികർക്ക് ശത്രു സൈന്യത്തിന്റെ കപ്പലുകളെയും അന്തർവാഹിനികളെയും ട്രാക്ക് ചെയ്യുന്നതിനുമായുള്ള ആളില്ലാ മുങ്ങിക്കപ്പലുകൾക്കായി യുഎസ് സൈന്യം വൻ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്.

ഡൈവ് - എൽഡി ആളില്ലാ മുങ്ങിക്കപ്പലിന് 6,000 മീറ്റർ വരെ ആഴത്തിൽ മുങ്ങാനാകും. ഡൈവ് - എൽഡി യൂണിറ്റുകൾക്ക് ഓരോന്നിനും ഏകദേശം 2.5 മില്യൺ ഡോളർ ചിലവാകുമെന്ന് യുഎസ് മിലിട്ടറി ന്യൂസ് സൈറ്റായ ഡിഫൻസ്‌സ്‌കൂപ്പ് 2024ൽ പുറത്തുവിട്ട റിപ്പോർട്ട്.

English Summary

Iran says its forces captured a US Dive-LD unmanned underwater vessel in the Strait of Hormuz. The drone can reportedly operate for up to 10 days and dive to depths of 6,000 metres. The US military confirmed one underwater drone malfunctioned but did not say whether it was the vessel captured by Iran.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN US UNDERWATER DRONE, DIVE LD SUBMARINE, STRAIT OF HORMUZ, IRAN CAPTURES US DRONE, US NAVY UNDERWATER DRONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360