
ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലുള്ള കെരാൻ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന. നിയന്ത്രണ രേഖയ്ക്ക് സമീപം സംശയസ്പദമായി ഭീകരരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. തുടർന്ന് ഭീകരർക്ക് നേരെ സൈന്യം വെടിയുതിർത്തതോടെ പ്രദേശത്ത് ശക്തമായ വെടിവയ്പുണ്ടായി. സുരക്ഷാ സേനയുടെ ശക്തമായ തിരിച്ചടിയെ തുടർന്ന് ഭീകരർക്ക് ഉൾക്കാട്ടിലേക്ക് പിന്മാറിയെന്നാണ് വിവരം. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിയുണ്ടകളും മറ്റ് സൈനിക ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ സൈനികരെ സ്ഥലത്ത് വിന്യസിച്ചു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |