SignIn
Kerala Kaumudi Online
Saturday, 17 October 2026 6.10 PM IST

അഭിജീത് ദിപ്കെ പുറത്തേക്ക്,​ ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് സമാധാനം പാലിക്കണമെന്ന് കോടതി

READ ENGLISH VERSION
abhijeet-dipke-
അഭിജീത് ദിപ്കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി)​ സ്ഥാപകൻ അഭിജീത് ദിപ്കെയെ ഉപാധികളോടെ വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു. എസ്ഐആറുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ തിരംഗ മാർച്ച് നടത്താൻ പോകുന്നതിനിടെ ഇന്നലെയാണ് ദിപ്കെയെ കസ്റ്റഡിയിൽ എടുത്തത്.

സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തിരംഗ മാർച്ച് പ്രഖ്യാപിച്ചിരുന്നത്. ദേശീയപതാകയുമായി മാർച്ച് നടത്തുന്നതിനായി കൊണാട്ട് പ്ലേസിലേക്ക് പോകാനിരിക്കെയാണ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. കെസിഎം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് കരുതൽ തടങ്കലിലായിരുന്ന ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ശേഷം അദ്ദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിനെതിരെ സിജെപി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു പിന്നാലെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

English Summary

A Delhi court has ordered the conditional release of Abhijit Dipke, founder of the Cockroach Janata Party (CJP). Dipke was detained yesterday while leading a "Tiranga March" in Connaught Place, Delhi, amidst protests alleging irregularities. Conditions for his bail include maintaining peace for one year and avoiding violence or illegal gatherings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, CJP ABHIJEET DIPKE, ABHIJEET DIPKE BAIL, DELHI COURT ORDER, SIR PROTEST INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360