SignIn
Kerala Kaumudi Online
Saturday, 17 October 2026 5.31 PM IST

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ അവകാശമുണ്ട്, പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

supreme-court
സുപ്രീം കോടതി

ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികളുടെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിന് വിലക്കേർപ്പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 19(1)(a) അനുച്ഛേദത്തോടൊപ്പം 21-ാം അനുച്ഛേദവും ചേർത്തു വായിക്കുമ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി.

'പ്രായഭേദമന്യേ നമ്മുടെ കുട്ടികൾക്കും ഇതേ അവകാശങ്ങളുണ്ട്. ഈ അവകാശങ്ങൾ പൂർണമായും നിഷേധിക്കുക എന്നത് ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷിക്കപ്പെടേണ്ടതായ മനഃസാക്ഷിയോ, പ്രകടിപ്പിക്കപ്പെടേണ്ടതായ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ലെന്ന് പറയുന്നതുപോലെ അസംബന്ധമായ കാര്യമാണ്. കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരം വിരുദ്ധമല്ല. കുട്ടികൾക്ക് രണ്ടിനും അർഹതയുണ്ട്'- കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' എന്ന ശിശു അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൻജിഒയും മറ്റൊരു ഹർജിക്കാരനും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

കുട്ടികളോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഐഡന്റിഫയറുകളുടെയും യൂണിഫോം റിസോഴ്‌സ് ലോക്കേറ്ററുകളുടെയും (യുആർഎൽ) ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കാൻ കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. പെർസെപ്ച്വൽ ഹാഷ്-മാച്ചിംഗ്, യുആർഎൽ ലിസ്റ്റിംഗ്, അത്തരം വസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള മറ്റ് സാങ്കേതിക നടപടികൾ എന്നിവയ്ക്കുള്ള മാർഗനിർദ്ദേശങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും രൂപീകരിക്കാനും ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശിച്ചു.

English Summary

The Supreme Court of India observed that children have a fundamental right to access the internet, regardless of age, under Articles 19(1)(a) and 21 of the Constitution. Justices J.B. Pardiwala and K.V. Chandran emphasised that children’s safety and freedom are compatible. The court also directed the Centre to develop a national database and guidelines to identify and remove child abuse-related digital content.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT INTERNET RIGHTS FOR CHILDREN, CHILDREN INTERNET ACCESS INDIA, SUPREME COURT CHILD RIGHTS RULING, INTERNET FREEDOM FOR CHILDREN, KUTTIKALUDE INTERNET AVAKASHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360