ഒട്ടാവ: കാനഡയിൽ ആൽബെർട്ട പ്രവിശ്യയിലെ സൈനിക താവളത്തിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ നിരവധിപേർ മരിച്ചതായി കനേഡിയൻ സർക്കാർ സ്ഥിരീകരിച്ചു. ആൽബെർട്ട സർക്കാരുമായി ചേർന്ന് തങ്ങൾ രക്ഷാപ്രവർത്തന നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കാനഡയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കണമോ എന്ന കാര്യത്തിൽ ആൽബെർട്ട പ്രവിശ്യയിൽ വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ദുരന്തം.
എഡ്മണ്ടനിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വെയ്ൻറൈറ്റ് ഫോഴ്സ് ബേസ് സൈനിക താവളത്തിൽ ശനിയാഴ്ച രാവിലെയോടെയായിരുന്നു സ്ഫോടനം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാനഡയുടെ സമീപകാല ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി ഡേവിഡ് മക്ഗ്വിന്റി പറഞ്ഞു.
കനേഡിയൻ സായുധ സേനയും ഫെഡറൽ, പ്രവിശ്യാ, തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നത്. ദുരന്തം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കനേഡിയൻ സൈന്യവും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A massive explosion at a military base in Alberta, Canada, has reportedly killed several people, with the Canadian government confirming the deaths. Prime Minister Mark Carney said the federal and Alberta governments are taking necessary action. The tragedy comes just days before a vote on whether Alberta should begin formal steps toward independence from Canada.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |