SignIn
Kerala Kaumudi Online
Thursday, 29 October 2026 4.33 PM IST

ഒമാൻ കടൽത്തീരത്ത് പിങ്ക് ഡോൾഫിൻ; അപൂർവ കാഴ്ചയ്ക്ക് പിന്നിൽ ചില കാരണങ്ങളുണ്ട്

pink-dolphins
പിങ്ക് ഡോൾഫിൻ

ഭൂമിലെ ഏറ്റവും ബുദ്ധിയുള്ളതും സൗഹാർദ്ദപരവുമായ സസ്തനിയാണ് ഡോൾഫിൻ. മാംസഭുക്കുകളായ ഇവ ചെറുമത്സ്യങ്ങളെയും കണവകളെയുമാണ് പ്രധാനമായി ഭക്ഷിക്കുന്നത്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു സസ്‌തനി കൂടിയാണിത്. അതിനാൽ തന്നെ ഡോൾഫിനെ പരിശീലിപ്പിച്ച് വിനോദത്തിന് ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും ഡോൾഫിൻ ഷോ ഏറെ പ്രശസ്തമാണ്. മനുഷ്യരെ പോലെ ഡോൾഫിനുകളും പരസ്പരം ആശയവിനിമയം നടത്താൻ ചില പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.

ചാര,​ കറുപ്പ്,​ വെള്ള നിറത്തിലാണ് കൂടുതലായി ഡോൾഫിനുകളെ കാണുന്നത്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് പിങ്ക് നിറത്തിലുള്ള ഡോൾഫിൻ. ഒമാനിലെ മസ്‌കറ്റ് കടലിലാണ് പിങ്ക് ഡോൾഫിനെ കണ്ടത്. എന്നാൽ എങ്ങനെയാണ് ഡോൾഫിന് പിങ്ക് നിറത്തിൽ കാണുന്നതെന്ന് പലർക്കും അറിയില്ല. അതിന്റെ ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചാലോ?​.

pink-dolphins
പ്രതീകാത്മക ചിത്രം

പിങ്ക് ഡോൾഫിൻ

ഒമാൻ തീരത്തിന് സമീപം സമുദ്രോപരിതലത്തിലേക്ക് പൊങ്ങിവരുന്ന ഡോൾഫിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇതിന്റെ പുറംതൊലിയിലെ നിറം മാത്രം നോക്കി കൃത്യമായ ഇനം തിരിച്ചറിയാൻ കഴിയില്ലെന്നാണ് സമുദ്രജീവി ഗവേഷകർ വ്യക്തമാക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങൾ ഇനിയും പൂർണമായി മനസിലാക്കാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടില്ലെന്ന ഓർമപ്പെടുത്തലാണ് ഈ അപൂർവ കാഴ്ചയെന്നാണ് വിദഗ്ധർ പറയുന്നത്.

pink-dolphins
പ്രതീകാത്മക ചിത്രം

ആമസോൺ റിവർ ഡോൾഫിൻ

'പിങ്ക് ഡോൾഫിൻ' എന്ന് പറയുമ്പോൾ തെക്കേ അമേരിക്കയിലെ ആമസോൺ നദികളിൽ കാണപ്പെടുന്ന ശുദ്ധജല ഡോൾഫിനുകളെയാണ് ഓർമവരുന്നത്. ഇവ ജനിക്കുമ്പോൾ ചാരനിറത്തിലായിരിക്കുമെങ്കിലും പ്രായമാകുന്തോറും പിങ്ക് നിറത്തിലേക്ക് മാറും. എന്നാൽ ഇവിടെ മാത്രമല്ല, ഏഷ്യയുടെ ചില ഭാഗങ്ങളിലെ തീരദേശങ്ങളിൽ കാണപ്പെടുന്ന ഈ ഇനത്തിൽപ്പെട്ട ഡോൾഫിനുകൾക്ക് പ്രായമാകുമ്പോൾ തൊലിപ്പുറത്ത് ഇളം പിങ്ക് നിറം ബാധിക്കുന്നു. ചൈനയ്ക്കും ഹോങ്കോങ്ങിനും ചുറ്റുമുള്ള പ്രദേശങ്ങളിലെ ഡോൾഫിനുകളിൽ ഇത് സാധാരണമാണെന്നാണ് വിവരം.

pink-dolphins
പ്രതീകാത്മക ചിത്രം

ശാസ്ത്രീയ കാരണം

ഈ ഡോൾഫിനുകൾ പിങ്ക് നിറത്തിൽ കാണാൻ കാരണം ഏതെങ്കിലും പ്രത്യേകതകൾ അല്ല. പ്രായമാകുമ്പോൾ ഇവയുടെ തൊലി വളരെ നേർത്തതായി മാറുന്നു. അപ്പോൾ തൊലിയുടെ തൊട്ടടുത്തുള്ള രക്തക്കുഴലുകൾ പുറത്തേക്ക് കാണുകയും ചെയ്യുന്നതിലൂടെയാണ് ഈ നിറം ഉണ്ടാകുന്നത്. അമിതമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ അധിക ചൂട് പുറന്തള്ളാൻ രക്തയോട്ടം വർദ്ധിക്കുന്നത് ഡോൾഫിനുകളിൽ പിങ്ക് നിറം കൂടുതൽ പ്രകടമാകുന്നതിന് കാരണമാകാറുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ഒമാനിൽ കണ്ട പിങ്ക് ഡോൾഫിൻ

ഒമാനിൽ കണ്ട ഡോൾഫിന്റെ കാര്യത്തിലും ഇതേ കാരണങ്ങൾ ആണോയെന്ന് വിദഗ്ധർ സ്ഥിരീകരിച്ചിട്ടില്ല. ഒമാനിലെ ഈ അപൂർവ ഡോൾഫിൻ ജനിതക വ്യത്യാസം കൊണ്ടോ അതോ പ്രായത്തിന്റെ പ്രത്യേകത കൊണ്ടോ പിങ്ക് നിറം വന്നതായിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഈ പിങ്ക് നിറം അവയുടെ ആരോഗ്യം മോശമായ അവസ്ഥയിലാണെന്നതിന്റെ സൂചനയല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. കൃത്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തിയാൽ മാത്രമേ ഈ ജീവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്തായാലും ഒമാനിലെ ഒരു അപൂർവ കാഴ്ചയായിരുന്നു ഈ പിങ്ക് ഡോൾഫിൻ.


English Summary

A rare pink-looking dolphin spotted near Qantab Beach in Muscat, Oman, has attracted widespread attention on social media. The unusual appearance has raised questions about the dolphin’s species and the scientific reasons behind its colour.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINK DOLPHIN, OMAN PINK DOLPHIN, MUSCAT DOLPHIN, പിങ്ക് ഡോൾഫിൻ, OMAN VIRAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360