വാഷിംഗ്ടൺ: ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനും ഭാര്യ പെങ് ലിയുയാനയ്ക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സ്വീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പതിവിലും വ്യത്യസ്തമായുള്ള ട്രംപിന്റെ വസ്ത്രധാരണമാണ് ഇതിന് കാരണം. നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നിട്ടും കട്ടിയുള്ള വിന്റർ കോട്ടും ഗ്ലൗസും ധരിച്ചാണ് ട്രംപ് ഷി ജിൻപിംഗിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്.
ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് എന്തോ ഒളിക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും നിറയുകയാണ്. 65 ഡിഗ്രി ഫാരൻഹീറ്റ് ചൂടുള്ള സമയത്ത് ട്രംപ് എന്തിനാണ് ഗ്ലൗസും കോട്ടും ധരിച്ചുവെന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം.
വർഷങ്ങൾക്ക് ശേഷമാണ് ഷി ജിൻപിംഗ് ഔദ്യോഗിക സന്ദർശനത്തിനായി യുഎസിലെത്തുന്നത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിൽവച്ചാണ് സാധാരണ ലോകനേതാക്കളെ സ്വീകരിക്കുന്നത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായി ജോയിന്റ് ബേസ് ആൻഡ്രൂസിലെത്തിയ ഷി ജിൻപിംഗിനെ വിമാനത്തിന് അരികിലെത്തിയാണ് ട്രംപ് സ്വീകരിച്ചത്. ഭാര്യ മെലാനിയ ട്രംപും ഒപ്പമുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഉണ്ടാകാറുള്ള നിയന്ത്രണങ്ങൾ ഇത്തവണ ഇല്ലായിരുന്നു.
30 മീറ്റർ നീളമുള്ള ചുവപ്പ് പരവതാനി, 21 ഗാർഡ് ഓഫ് ഓണർ, രണ്ട് ബി-വൺ ബോംബറുകളുടെ അകമ്പടിയോടെ വൻ സ്വീകരണമാണ് ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയിരുന്നത്. നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ള സന്ദർശനത്തിന്റെ വാർത്തകളെപ്പോലും ട്രംപിന്റെ വിചിത്രമായ വസ്ത്രധാരണം ഇപ്പോൾ സംശയ നിഴലിലാക്കിയിരിക്കുന്നത്.
ട്രംപിന്റെ കൈകളിലെ കറുത്ത പാടുകൾ മറയ്ക്കാനാണ് അദ്ദേഹം ഗ്ലൗസ് ധരിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന സംശയം. രക്തം കട്ടപിടിക്കാത്തിരിക്കാൻ ട്രംപ് ദിവസവും ആസ്പിരിൻ മെഡിസിൽ കഴിക്കാറുണ്ടെന്നും അതിന്റെ പാർശ്വഫലമായി കൈകളിൽ പാടുകളുണ്ടെന്നും നേരത്തെ അദ്ദേഹത്തിന്റെ ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഇതാകാം ഗ്ലൗസ് ധരിച്ചതിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. 80 വയസുകാരനായ ട്രംപിന്റെ ശാരീരിക മാനസികാരോഗ്യം സംബന്ധിച്ച വിവരങ്ങൾ വൈറ്റ് ഹൗസ് മറച്ചുവയ്ക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് പുതിയ വിവാദം.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള നിർണായകമായ ഉഭയകക്ഷി ചർച്ചകൾക്കായാണ് ഷി ജിൻപിംഗ് അമേരിക്കയിലെത്തിയത്. രണ്ട് വൻ ശക്തികളുടെ ഈ കൂടികാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞവർഷം ഒപ്പിട്ട യുഎസ്-ചൈന വ്യാപാര കരാർ കാലാവധി നവംബറിൽ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ തീരുവകളിൽ പുതിയ ധാരണയുണ്ടാക്കാനും അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്. സാങ്കേതികവിദ്യയിലെ ആഗോള മത്സരവും അതുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകളും ഇരുരാജ്യങ്ങളും ചർച്ചചെയ്‌തേക്കും.
'ഇരുരാജ്യങ്ങളും പരസ്‌പരം മത്സരിക്കുന്നതിന് പകരം പങ്കാളികളാകണം' എന്ന് ഷി ജിൻപിംഗ് സന്ദർശനത്തിന് മുൻപ് പറഞ്ഞതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെയും ആഗോള സാഹചര്യത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ട്രംപുമായി ചർച്ചകൾ നടത്താനും ബന്ധം കൂടുതൽ ശക്തമാക്കാനും അഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
US President Donald Trump's unusual choice of a winter coat and gloves to welcome Chinese President Xi Jinping during his official visit sparked extensive social media discussion. Despite warm weather, Trump's attire led to speculation about him potentially concealing health concerns, including black spots on his hands previously attributed to medication side effects, overshadowing the diplomatic agenda.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |