
ഹൂസ്റ്റണ്‍: ലോകകപ്പില്‍ ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഇഷ്ടപ്പെടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസിയെ കുറിച്ചും അര്‍ജന്റീനയെ കുറിച്ചുമുള്ള ചോദ്യം നേരിട്ടതോടെ പോര്‍ച്ചുഗീസ് നായകന്‍ അസ്വസ്ഥനാകുകയായിരുന്നു. വാര്‍ത്താസമമ്മേളനത്തില്‍ മെസി ഹാട്രിക് നേടിയല്ലോ എന്ന ചോദ്യമാണ് പോര്‍ച്ചുഗീസ് നായകന് മുന്നിലെത്തിയത്. ഉടനെ തന്നെ ആ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകനില്‍ നിന്ന് തന്റെ ശ്രദ്ധ മാറ്റുകയും മറ്റൊരാളുടെ ചോദ്യത്തിന് ഉത്തരം പറയുകയുമായിരുന്നു അദ്ദേഹം.
?? Journalist: "Leo Messi scored a hattrick..."
— All About Argentina ?????? (@AlbicelesteTalk) June 24, 2026
?? Cristiano Ronaldo: "I couldn't care less about the others...
Mbappé also scored..." pic.twitter.com/UScBZRTCvs
മത്സരത്തിന് ശേഷം ലോക്കര്‍ റൂമിലേക്ക് മടങ്ങുമ്പോഴും മെസിയേക്കുറിച്ചും അര്‍ജന്റീനയെ കുറിച്ചും റോണോ ചോദ്യങ്ങള്‍ നേരിട്ടു. മെസി ഹാട്രിക് നേടിയല്ലോ എന്ന ചോദ്യത്തിന് താന്‍ മറ്റുള്ളവരുടെ കാര്യം നോക്കുന്നില്ലെന്ന് മറുപടി പറഞ്ഞ താരം ഈ ലോകകപ്പില്‍ ഏതെങ്കിലും ഘട്ടത്തില്‍ അര്‍ജന്റീനയെ നേരിടേണ്ടി വന്നാലോ എന്ന ചോദ്യം വന്നപ്പോള്‍ അതിന് ഇവിടെ പ്രസക്തിയില്ലെന്നും മറുപടി നല്‍കി നടന്ന് നീങ്ങുകയായിരുന്നു.
Cristiano Ronaldo avoided talking about Lionel Messi when asked about him during the post-match press conference. pic.twitter.com/JCmYdxM0g2
— Bolavip US (@bolavipus) June 23, 2026
പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സിലെ റൊണാള്‍ഡോയുടെ ഈ രണ്ട് വീഡിയോകളും ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ലോകകപ്പില്‍ ലയണല്‍ മെസി തകര്‍പ്പന്‍ ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഹാട്രിക്കും രണ്ടാം മത്സരത്തില്‍ ഡബിളും നേടിയ താരം ഗോള്‍ഡന്‍ ബൂട്ടിനുള്ള മത്സരത്തില്‍ മുന്നിലാണ്. അതോടൊപ്പം തന്നെ ലോകകപ്പിലെ ഏക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനെന്ന ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസയുടെ റെക്കോഡും മെസി മറികടന്നു.
ആദ്യ മത്സരത്തില്‍ നിറംമങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടി ഫോമിലെത്തിയതോടെ സിആര്‍ 7 - മെസി 'ഗോട്ട് ഡിബേറ്റ്' വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇരുവരുടേയും ആരാധകര്‍ പരസ്പരം പോരടിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |