SignIn
Kerala Kaumudi Online
Friday, 17 July 2026 4.26 PM IST

ലോകകപ്പ് വിജയികൾക്കും ആരാധകർക്കും ഫിഫയുടെ സർപ്രൈസ് സമ്മാനം

fifa-world-cup-rings
ലോകകപ്പ് വിജയികൾക്കായി സ്വർണ മോതിരം

ന്യൂ‌യോർക്ക്: ലോകകപ്പ് ഫൈനലിലെ വിജയികൾക്ക് പുത്തൻ സർപ്രൈസ് സമ്മാനവുമായി ഫിഫ. വിജയികൾക്ക് ട്രോഫിക്കും സ്വർണമെഡലിനും പുറമെ പ്രത്യേകം രൂപകൽപ്പന ചെയ്ത ആകർഷകമായ ചാമ്പ്യൻഷിപ്പ് മോതിരങ്ങളും ഫിഫ സമ്മാനിക്കും.

ഇതാദ്യമായാണ് ലോകകപ്പ് ജേതാക്കൾക്ക് ഫിഫ ഇത്തരത്തിൽ മോതിരങ്ങൾ സമ്മാനമായി നൽകുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഈ മോതിരങ്ങൾ വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്ക് ലഭിക്കും. എൻഎഫ്എൽ , എൻബിഎ , എംഎൽബി തുടങ്ങിയ പ്രമുഖ അമേരിക്കൻ ഫുഡ്ബോൾ ലീഗുകളിൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ നൽകുന്നത് പതിവാണ്.

ആകെ 2,026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. പ്രത്യേകം നിർമിക്കുന്ന മോതിരത്തിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ ചിത്രവും മറുവശത്ത് വിജയിക്കുന്ന ടീമിന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ടാകും. ഇതിൽ വിജയികളാകുന്ന ടീം അംഗങ്ങൾക്കും അവരുടെ സ്റ്രാഫുകൾക്കുമായി 30 എണ്ണം മാറ്റിവയ്ക്കും. ബാക്കിയുള്ള 1996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ഫുഡ്ബോൾ ആരാധകർക്കായി ഫിഫയുടെ ഔദ്യോഗിക ഉല്പന്നമായി വിപണിയിലെത്തിക്കും.

ഫൈനലിന് തൊട്ടുപിന്നാലെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താത്കാലിക മോതിരങ്ങൾ നൽകുമെന്നാണ് റിപ്പോർട്ട്. ടീം അംഗങ്ങളുടെ അളവനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ സ്ഥിരം മോതിരങ്ങൾ പിന്നീട് ഔദ്യോഗിക ചടങ്ങിൽ കൈമാറും. ജൂലയ് 19ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് സ്‌പെയിൻ-അർജന്റീന ഫൈനൽ മത്സരം.

English Summary

For the first time, FIFA will present championship rings to the World Cup winners, inspired by American sports traditions. The victorious team will receive these specially designed rings in addition to the trophy and gold medals. Out of 2,026 rings produced, 30 are for the team and staff, with 1,996 to be sold to fans. The Spain-Argentina final is on July 19 in New Jersey.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP, FIFA WINNER GOLD RING, SURPRICE GIFT, SPAIN VS ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360