എക്സ്ട്രാ ടൈമിൽ ലാമിൻ കമാരയും യൂറി ടീലെമൻസും
സിയാറ്റിൽ: ഫിഫ ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയ ബെൽജിയത്തിന് ജയം. സിയാറ്റിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്‌കോറിലാണ് ബെൽജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതൽ ആക്രമണത്തിന് മുൻതൂക്കം നൽകിയ സെൻഗൽ ബെൽജിയൻ പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി സെനഗൽ രണ്ട് ഗോളുകൾ നേടി മുന്നിലായി. എന്നാൽ അവസാന അഞ്ച് മിനിറ്റിൽ റൊമേലു ലുക്കാക്കുവും യൂറി ടീലെമൻസും നേടിയ ഗോളുകൾ ബെൽജിയത്തെ ഒപ്പമെത്തിച്ചു. തുടർന്ന് എക്സ്ട്രാ ടെെമിലേക്ക് നീണ്ട മത്സരത്തിൽ യൂറി ടീലെമൻസ് നേടിയ പെനാൽറ്റി ഗോളാണ് ബെൽജിയത്തിന് വിജയം നേടിക്കൊടുത്തത്. മത്സരം സെനഗൽ ജയിക്കുമെന്ന് കരുതിയയിടത്ത് നിന്നാണ് ബെൽജിയത്തിന്റെ തകർപ്പൻ ജയം. ഒപ്പം പ്രീക്വാർട്ടർ ടിക്കറ്റും ഉറപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |