SignIn
Kerala Kaumudi Online
Saturday, 04 July 2026 12.28 PM IST

പെനൽറ്റിയ്ക്ക് മുൻപ് 'ബിസ്‌മില്ല' ചൊല്ലി റൊണാൾഡോ? പിന്നാലെ വിജയം;​ വീഡിയോ വൈറൽ

READ ENGLISH VERSION
cristiano-ronaldo
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വെെറലായ വീഡിയോയിൽ നിന്ന്

ടൊറന്റോ : ഓരോ ഫ്രെയിമും ഉദ്വേഗം ജനിപ്പിക്കുന്ന ത്രില്ലർ സിനിമപോലെയായിരുന്നു ഇന്നലെ ടൊറന്റോയിൽ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫുട്ബാൾ രണ്ടാം റൗണ്ട് മത്സരം. അവസാന നിമിഷം ക്രൊയേഷ്യ നേടിയ ഗോൾ 'വാർ" (വീഡിയോ അസിസ്റ്റ് റഫറി) പരിശോധനയിലൂടെ റദ്ദാക്കിയതോടെയാണ് പോർച്ചുഗൽ നാടകീയ വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന ക്രൊയേഷ്യയെ പെനാൽറ്റിയിൽ ക്രിസ്റ്റ്യാനോയും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസും നേടിയ ഗോളുകളിലൂടെയാണ് പോർച്ചുഗൽ മലർത്തിയടിച്ചത്.

മത്സരത്തിനിടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 'ബിസ്‌മില്ല' എന്നുരുവിട്ടുവെന്ന് ആരോപിക്കുന്ന ചില വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പെനൽറ്റി കിക്കെടുക്കുന്നതിന് മുൻപായാണ് താരം ഇത് പറയുന്നത്. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് വീഡിയോ വൈറലാകുന്നത്.

ബിസ്‌മില്ല ചൊല്ലിയശേഷമാണ് കിക്കെടുത്തതെന്നും അതാണ് നിർണായകമായതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. വർഷങ്ങളായി സൗദിയിൽ ക്ലബ് മത്സരങ്ങൾ കളിക്കുന്ന താരം ഒരു പക്ഷേ ശീലിച്ച് പോയതാവാം ഇതെന്നും പറയുന്നവരുണ്ട്. എന്നാൽ അത് ബിസ്മില്ല എന്ന് പറഞ്ഞതല്ലെന്നും 'വെസ് മാർകാർ' അതായത് 'ഞാൻ സ്‌കോർ ചെയ്യാൻ പോകുന്നു' എന്ന് പോർച്ചുഗീസ് ഭാഷയിൽ പറഞ്ഞതാണെന്നും ചില ആരാധകർ അവകാശപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO, RONALDO BISMILLAH, RONALDO PENALTY VIRAL, RONALDO VIRAL VIDEO, FIFIA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360