ന്യൂഡൽഹി: ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധങ്ങളിൽനിന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും വിട്ടുനിൽക്കണമെന്ന് ഡൽഹി സർവകലാശാലയുടെ നിർദേശം. നിയമവിരുദ്ധമായ സമ്മേളനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്നും വിദ്യാർത്ഥികളുടെ പഠനപരവും തൊഴിൽപരവുമായ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർവകലാശാലയുടെ മുന്നറിയിപ്പ്.
സർവകലാശാലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കായി പുറത്തിറക്കിയ ഉപദേശക്കുറിപ്പിലാണ് ഈ നിർദേശമുള്ളത്. സുപ്രീംകോടതി നിർദേശങ്ങൾ പ്രകാരം പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ടെന്ന് സർവകലാശാല ചൂണ്ടിക്കാട്ടി.
'വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. ജന്തർ മന്തറിൽ നടക്കുന്ന നിയമവിരുദ്ധ സമ്മേളനങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കുന്നത് വ്യക്തിഗത സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനൊപ്പം വിദ്യാർത്ഥികളുടെ പഠന പുരോഗതിയെയും ഭാവിയിലെ തൊഴിലവസരങ്ങളയും സാരമായി ബാധിച്ചേക്കാം. അതിനാൽ നിയമത്തിന് മുൻഗണന നൽകി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കണം' - സർവകലാശാല അറിയിച്ചു.
സ്ഥിതിഗതികൾ വഷളാക്കുന്നതിനായി നിരവധി വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സർവകലാശാല നിർദേശിച്ചു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ പൊലീസ് അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കോക്രോച്ച് പാർട്ടി ആഹ്വാനം ചെയ്‌തു. ജൂൺ 20ന് ഡൽഹിയിലെ ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധത്തെ പിന്തുണച്ച് സാമൂഹികപ്രവർത്തകനായ സോനം വാങ്‌ചുക് നടത്തിവന്ന പ്രതിഷേധം ഇന്നലെയാണ് അവസാനിപ്പിച്ചത്. വാങ്‌ചുക് നിരാഹരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ പ്രതിഷേധം തുടരുമാണ് കോക്രോച്ച് പാർട്ടി സ്ഥാപകൾ അഭിജീത് ദീപ്‌കെ പ്രതികരിച്ചത്.
Delhi University urged students and faculty to avoid Jantar Mantar protests, warning of legal action and risks to their academic and professional futures. The university also cautioned against misinformation. Meanwhile, the Cockroach Janta Party announced nationwide protests over alleged police brutality, while the Centre pursued dialogue and Prime Minister Narendra Modi announced fast-track courts for paper leak cases.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |