സെമിയിൽ 2-0ത്തിന് ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയ്ൻ
ഡാലസ് : കഴിഞ്ഞ രണ്ട് ലോകകപ്പുകളുടേയും ഫൈനലിൽ കളിച്ച ഫ്രാൻസിനെ ഇക്കുറി സെമിഫൈനലിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് ഫൈനലിലെത്തി സ്പെയ്ൻ. മത്സരത്തിന്റെ 21-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മൈക്കേൽ ഒയർസബാലാണ് സ്കോർ ബോർഡ് തുറന്നത്. 58-ാം മിനിട്ടിൽ പെഡ്രോ പോറോയാണ് രണ്ടാം ഗോളടിച്ചത്. ലാമിൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലൂക്കാസ് ഡൈൻ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്കെടുത്ത ഒയാർസബാൽ ഈ ലോകകപ്പിലെ തന്റെ അഞ്ചാമത്തെ ഗോൾ നേടി. ഗോൾ വഴങ്ങിയതിന് പിന്നാലെ വിശ്വസ്തനായ ഡിഫൻഡർ വില്യം സാലിബ പരിക്കേറ്റ് പുറത്തായത് ഫ്രാൻസിന് ആഘാതമായി. ഇതോടെ പതറിയ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരിച്ചുവരാൻ അനുവദിക്കാതെ സ്പെയ്ൻ വരിഞ്ഞുമുറുക്കുന്നതും അടുത്ത ഗോളടിക്കുന്നതുമാണ് പിന്നീട് കണ്ടത്. 2010ൽ ചാമ്പ്യന്മാരായ ശേഷം ആദ്യമായാണ് സ്പെയ്ൻ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |