SignIn
Kerala Kaumudi Online
Monday, 10 August 2026 1.40 PM IST

പ്രവാസികൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാം; പൗരന്മാരെ ക്ഷണിച്ച് ഇന്ത്യൻ എംബസി

indian-embassy-
അബുദാബിസിലെ ഇന്ത്യൻ എംബസി

അബുദാബി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പൗരന്മാരെ ക്ഷണിച്ച് ഇന്ത്യൻ എംബസി. ഓഗസ്റ്റ് 15ന് രാവിലെ 6.30ന് അബുദാബിയിലെ ഇന്ത്യൻ എംബസിയിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ദേശീയ പതാക ഉയർത്തും. തുടർന്ന് മറ്റ് ആഘോഷങ്ങൾ നടക്കും.

ഇന്ത്യയുടെ പൈതൃകത്തെ ആഘോഷിക്കുന്ന പരിപാടിയിൽ ഇന്ത്യക്കാർക്കും അവരുടെ സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കഴിഞ്ഞ വർഷം നടന്ന 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നൂറുകണക്കിന് ഇന്ത്യക്കാ‌ർ പങ്കെടുത്തിരുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പങ്കെടുത്ത വലിയൊരു ആഘോഷമായിരുന്നു. ത്രിവർണ പതാകയുടെ നിറത്തിലെ വസ്‌ത്രം ധരിച്ച് അഭിമാനത്തോടെയാണ് എല്ലാവരും എത്തിയത്.

ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും അന്നത്തെ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രസംഗിച്ചിരുന്നു. ഔപചാരിക ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സംഗീതവും നൃത്തവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാംസ്‌കാരിക പ്രകടനങ്ങളും ഉണ്ടായിരുന്നു. ഇത്തവണയും ഇതേ തരത്തിലുള്ല പരിപാടികൾ പ്രതീക്ഷിക്കാം.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാകയിലെ നിറങ്ങൾ പ്രകാശിച്ചു. ഇത് കാണാനായി വൻ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. ഇന്ത്യൻ കോൺസുലേറ്റാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഇത്തവണയും നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇന്ത്യൻ എംബസി പ്രതീക്ഷിക്കുന്നത്.

English Summary

Indian Embassy in Abu Dhabi has invited Indian citizens and their friends across the UAE to join India’s 80th Independence Day celebrations on August 15. The event will feature flag hoisting, cultural programmes and celebrations of India’s heritage, with hundreds of Indians expected to attend.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 80TH INDEPENDENCE DAY INDIA, INDIAN EMBASSY CELEBRATION, INDIAN DIASPORA INDEPENDENCE DAY, INDIAN EMBASSY INVITATION, 80TH INDEPENDENCE DAY EVENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360