SignIn
Kerala Kaumudi Online
Saturday, 17 October 2026 10.09 AM IST

ഇന്ത്യക്കാരെ നിരാശരാക്കി ബുർജ് ഖലീഫയിൽ ത്രിവർണ പതാക തെളിഞ്ഞില്ല,​ കാരണം വെളിപ്പെടുത്തി ഇന്ത്യൻ അംബാസഡർ

gulf-news

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക തെളിഞ്ഞില്ല. യുഎഇയിലെ അതിപ്രശസ്തമായ ബുർജ് ഖലീഫയിൽ എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനങ്ങളിൽ അവരുടെ പതാക പ്രദർശിപ്പിക്കുന്ന ലേസർ ഷോ നടക്കാറുണ്ട്.എന്നാൽ ഇന്ത്യയുടെ പതാക തെളിയുമെന്ന് കരുതിയ പ്രവാസികൾ നിരാശരായി. സ്വാതന്ത്ര്യ ദിനത്തിൽ പല തവണ ഇന്ത്യയുടെ ത്രിവർണ്ണ പതാക ബുർജ് ഖലീഫയിൽ തെളിയിച്ചിരുന്നു.

എന്നാൽ ഇന്ത്യയുടെ പതാക തെളിയിക്കാൻ പറ്റാത്തതിന്റെ കാരണം ഇന്ത്യൻ അംബാസഡർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു സാങ്കേതിക തകരാറു മൂലം ഇത്തവണ ബുർജ് ഖലീഫയിൽ ഇന്ത്യൻ ത്രിവർണ്ണ പതാക കാണിക്കാൻ കഴിയില്ല എന്ന് എമാറിലെ സുഹൃത്തുക്കൾ വഴി ഇപ്പോൾ അറിയാൻ കഴിഞ്ഞു. ഇത് കാണാൻ കാത്തിരിക്കുന്നവർ തീർച്ചയായും നിരാശരാകും,” യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, GULF NEWS, UAE, BHURG KHALIFA, INDIAN FLAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360