SignIn
Kerala Kaumudi Online
Friday, 16 October 2026 11.39 AM IST

എസ്‌ഐആർ വിരുദ്ധ പ്രതിഷേധം ആളിക്കത്തിക്കാൻ പാക് നീക്കമെന്ന് റിപ്പോർട്ട്; വാർത്ത പുറത്തുവിട്ട് ആർഎസ്എസ് മുഖപത്രം

protest
പ്രതിഷേധക്കാരെ തടയുന്ന പൊലീസ്

ന്യൂഡൽഹി: എസ്ഐആറിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ മുതലെടുത്ത് രാജ്യത്ത് സംഘർഷം സൃഷ്‌ടിക്കാൻ പാകിസ്ഥാൻ ഡിജിറ്റൽ പ്രചാരണം നടത്തുന്നതായി റിപ്പോർട്ട്. രണ്ടാഴ്‌ചയ്‌ക്കിടെ 500ത്തോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇതിനായി സൃഷ്‌ടിച്ചതായാണ് ഇന്നലെ പ്രസിദ്ധീകരിച്ച ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിംഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പ്രചാരണത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സുരക്ഷാസേനയെയും കേന്ദ്ര സർക്കാരിനെയും ലക്ഷ്യമിട്ട് വാർത്തകൾ പ്രചരിപ്പിക്കുകയും ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി പ്രതിഷേധങ്ങളെ അക്രമത്തിലേക്ക് നയിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിഷേധങ്ങൾക്കിടെ പൊലീസ് വെടിവയ്‌പ് നടത്തി, ലാത്തിച്ചാർജ് നടത്തി, കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു തുടങ്ങിയവ ഇവർ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സന്ദേശങ്ങളിലൂടെ പ്രതിഷേധം നടത്തുന്ന യുവാക്കളെ പ്രകോപിപ്പിച്ച് പൊലീസുകാരുമായുള്ള ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കാനാണ് ശ്രമമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. സംഘർഷങ്ങളുണ്ടാക്കി സ്ഥിതിഗതികളെ വഷളാക്കാനാണ് ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻകാലങ്ങളിലും വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിൽ അതിന്റെ വ്യാപ്‌തിയും സംഘടിത സ്വഭാവവും വലുതാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിംഗ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഔദ്യോഗിക പ്രതികരണമോ സ്ഥിരീകരണമോ ഇതുവരെയും ലഭിച്ചിട്ടില്ല.

English Summary

A report claims Pakistan created over 5,000 social media accounts in two weeks to spread disinformation and incite unrest during anti-SIR protests in India, according to the RSS-affiliated Organiser.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAK INVOLVEMENT IN DELHI PROTEST, PAK FAKE SOCIAL MEDIA HANDLES, PAK SOCIAL MEDIA HANDLES SPREAD FAKE NEWS, SIR PROTEST FAKE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360