SignIn
Kerala Kaumudi Online
Friday, 16 October 2026 12.45 PM IST

ഇക്കൊല്ലത്തെ രാവണദഹനത്തോടൊപ്പം കൂറ്റൻ പാറ്റയെയും കത്തിക്കും; ദസറ ആഘോഷത്തിൽ പുതിയ നീക്കം

ravan-dahan
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇത്തവണത്തെ ദസറ ആഘോഷത്തിൽ രാവണദഹനത്തോടൊപ്പം 30 അടി ഉയരമുള്ള കൂറ്റൻ പാറ്റയുടെ രൂപത്തെയും കത്തിക്കാൻ തീരുമാനം. ഡൽഹിയിൽ നടക്കുന്ന രാമലീലയിലാണ് രാവണൻ, കുംഭകർണൻ, മേഘ്‌നാദ് എന്നിവർക്കൊപ്പം പാറ്റയെയും കത്തിക്കുന്നത്. പാറ്റ അഴുക്കിന്റെയും മാലിന്യത്തിന്റെയും പ്രതീകമാണെന്നും അതിനെ കത്തിക്കുന്നത് ശുചിത്വമെന്ന സന്ദേശം നൽകുമെന്നുമാണ് സംഘാടകർ പറയുന്നത്.

സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി ക്യാമ്പെയിനുകളുടെ ഭാഗമായാണ് പാറ്റയെ കത്തിക്കുന്നതെന്ന് രാമലീല സംഘാടകരായ ശ്രീകേശവ് രാമലീല കമ്മിറ്റി അറിയിച്ചു. തീരുമാനം രാഷ്ട്രീയപ്രേരിതമല്ലെന്ന് കമ്മിറ്റി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയലും വ്യക്തമാക്കി. രാവണന്റെ അസുരസൈന്യത്തോടൊപ്പമായിരിക്കും പാറ്റയെയും സ്ഥാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ സമരം നടത്തുന്നതിനിടെയാണ് രാമലീല സംഘാടകരുടെ പുതിയ നീക്കം. അതേസമയം, ജന്തർ മന്ദറിൽ അതിക്രമിച്ച് കയറിയ നേതാക്കളെ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച് സിജെപി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് ഇന്ന് നടക്കും. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ ഇന്ന് വൈകിട്ട് അഞ്ചിന് നടത്തുന്ന മാർച്ച് തടയണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തിരംഗ മാർച്ചിൽ അടിയന്തര ഇടപെടൽ നടത്താൻ സുപ്രീം കോടതി വിസമ്മതിച്ചു. മാർച്ച് നിരീക്ഷിച്ചതിനുശഷം ഇടപെടാമെന്നാണ് കോടതി അറിയിച്ചത്. ഇതുസംബന്ധിച്ച ഹർജി ഒക്‌ടോബർ 26ന് വീണ്ടും കേൾക്കാമെന്നും കോടതി പറഞ്ഞു.

English Summary

Delhi’s Shri Keshav Ramlila Committee plans to burn a 30-foot cockroach effigy alongside Ravana, Kumbhakarna and Meghnad during Dussehra to promote cleanliness under the Swachh Bharat and Swachh Delhi campaigns. The decision comes amid protests by the Cockroach Janata Party demanding Chief Election Commissioner Gyanesh Kumar’s resignation. The Supreme Court declined immediate intervention in the party’s planned Tiranga March.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI DUSSEHRA CELEBRATION, GIANT COCKROACH BURNING, RAVANA DAHAN DELHI, DUSSEHRA COCKROACH BURNING, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360