SignIn
Kerala Kaumudi Online
Saturday, 17 October 2026 12.37 AM IST

" ഇത് കസ്റ്റഡിയല്ല ,തട്ടിക്കൊണ്ടുപോകൽ"; നേഹ ബോറയെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം

neha-bora-custody
നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ

ന്യൂ‌‌ഡൽഹി: ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ അദ്ധ്യക്ഷ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സഹപ്രവർത്തകർ ആരോപിച്ചു. കൊണാട്ട് പ്ലേസിലെ ലഹ്രാ ദോ തിരംഗ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് നേഹയെ പൊലീസ് തനിച്ച് കസ്റ്റഡിയിലെടുത്തതെന്നും അജ്ഞാതമായൊരിടത്തേക്ക് മാറ്റിയെന്നും അവർ പറഞ്ഞു. നേഹയുടെ കൈവശം ഫോണില്ലെന്നും എവിടെയാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ഡൽഹി പൊലീസ് അധികൃതർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേഹയുടെ എക്സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരിക്കൽ കൂടി ഒരു തട്ടിക്കൊണ്ടു പോകലാണിത്. കസ്റ്റഡിയിലെടു്ക്കൽ അല്ല എന്നും ട്വീറ്റിൽ പറയുന്നു,​.

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സി.ജെ.പി തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ മാർച്ചിൽ പങ്കെടുക്കാൻ താമസസ്ഥലത്ത് നിന്ന് പുറപ്പെട്ട സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണ്ഡി ഹൗസിൽ നിന്നാണ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHA BORA CUSTODY, AISA, CJP THIRANGA PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360