അബുദാബി: ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനനേട്ടത്തിനർഹരായി മലയാളികൾ. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ജൂലായ് മാസത്തെ മൂന്നാമത്തെ ഇ-ഡ്രോയിലാണ് രണ്ട് മലയാളികൾക്ക് ജാക്ക്‌പോട്ടടിച്ചത്. 25,000 ദിർഹം (ഏകദേശം ആറര ലക്ഷം രൂപ) വീതമാണ് സമ്മാനം. നാല് സമ്മാനാർഹരിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. മറ്റൊരാൾ ഡൊമിനിക്കൻ പൗരനാണ്.
56കാരനായ ലിന്റോ ജോസ് മേച്ചേരിയാണ് സമ്മാനമടിച്ച ആദ്യ മലയാളി. 30 വർഷമായി യുഎഇയിൽ സെയിൽസ് മാനേജരാണ്. സുഹൃത്തുക്കളായ പത്ത് പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സുഹൃത്താണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ 23ൽ തുടങ്ങുന്ന നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും ലിന്റോ ജോസ് പറഞ്ഞു.
57കാരനായ അജീഷ് പൊന്നപ്പനാണ് സമ്മാനം നേടിയ രണ്ടാമത്തെ മലയാളി. 2003 മുതൽ യുഎഇയിൽ താമസിക്കുന്ന അദ്ദേഹം ഫിനാൻസ് മാനേജറായി ജോലി നോക്കുകയാണ്. അഞ്ച് സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. വീട്ടിലിരുന്ന് ടിവി കാണുമ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്ന് വിജയിയായ വിവരം വിളിച്ചുപറഞ്ഞതെന്ന് അജീഷ് പറയുന്നു. ഏഴ് നമ്പറുള്ള ടിക്കറ്റായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. സമ്മാനത്തുക തുല്യമായി പങ്കുവയ്ക്കും. പണം വീട്ടാവശ്യത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ സ്വദേശിയായ കെ ബഹ്‌റുദ്ദീൻ ആണ് സമ്മാനാർഹനായ മറ്റൊരു ഇന്ത്യക്കാരൻ. ഷാർജയിൽ സ്വന്തം ബിസിനസ് നടത്തുകയാണ് ഈ 44കാരൻ. 24 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിലാണ് താമസം.
Two Malayalis, Linto Jose Mecheri and Ajeesh Ponnappan, have each won 25,000 dirhams in Big Ticket's third e-draw for July. They were among four winners, which also included another Indian and a Dominican national. Both Malayali winners had purchased their tickets as part of a group, and the prize money will be equally distributed among the participants.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |