SignIn
Kerala Kaumudi Online
Monday, 27 July 2026 3.19 PM IST

പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ ചില പ്രദേശങ്ങളിൽ ചൂട് കുറയും, കാരണമിതാണ്

uae-rain
പ്രതീകാത്മക ചിത്രം

ദുബായ്: കനത്ത ചൂടിന് ആശ്വാസമായി യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് ശേഷം മഴയെത്തുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, ഇന്ന് രാത്രിയും നാളെ രാവിലെയുമായി അന്തരീക്ഷ ഈർപ്പം കുത്തനെ ഉയരുമെന്നും തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

എന്നാൽ രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്ന താപനില. മലയോര മേഖലകളിൽ ഇത് 31°C മുതൽ 37°C വരെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് തുറസായ സ്ഥലങ്ങളിൽ പൊടിക്കാറ്റായി മാറാനിടയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്നും അടുത്തയാഴ്ച മുതൽ ചൂട് വീണ്ടും വ‌ർദ്ധിക്കുമന്നും അധികൃതർ വ്യക്തമാക്കി.

English Summary

The UAE weather department forecasts afternoon rain in eastern and southern regions. Despite this, high inland temperatures (up to 48°C), increased humidity causing fog, and northwesterly winds potentially creating dust storms are expected. These conditions are anticipated until Friday, followed by a temperature rise next week.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE WEATHER, UAE TEMPERATURE, UAE RAIN FORECAST, UAE WEATHER UPDATE, UAE CLIMATE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360