SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.09 PM IST

മൂന്ന് വർഷമായി യുഎഇയിലുള്ള പ്രവാസിയാണോ? അതിമനോഹരമായ മോണ്ടിനെഗ്രോ രാജ്യം കാണാൻ സുവർണാവസരം

montenegro-
മോണ്ടിനെഗ്രോ

അബുദാബി: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യമാണ് യുഎഇ. തൊഴിൽ സുരക്ഷയും ഉയർന്ന ശമ്പളവും കാരണം ഇതിൽ പകുതിയിലേറെ പേരും കുടുംബമായാണ് താമസിക്കുന്നത്. ഇപ്പോഴിതാ യുഎഇയിലെ റെസിഡൻസ് വിസ കൈവശമുള്ളവർക്ക് ഒരു സന്തോഷവാർത്ത വന്നിരിക്കുകയാണ്. യുഎഇ റസിഡൻസ് വിസയുള്ളവർക്ക് വിസയില്ലാതെ മോണ്ടിനെഗ്രോ എന്ന യൂറോപ്യൻ രാജ്യം സന്ദർശിക്കാം. മോണ്ടിനെഗ്രോ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ഇളവിന്റെ ഭാഗമായാണിത്.

ഒക്‌ടോബർ ഒന്ന് വരെയാണ് ഈ ഇളവ് ലഭ്യമാകുക. വിസയില്ലാതെ പത്ത് ദിവസം വരെ രാജ്യത്ത് താമസിക്കാനും കഴിയും. വിദേശ നിയമത്തിലെ ആർട്ടിക്കിൾ 14ലെ ഖണ്ഡിക രണ്ട് പ്രകാരമാണ് മോണ്ടിനെഗ്രോ സർക്കാരിന്റെ തീരുമാനം. മോണ്ടിനെഗ്രോയിൽ എത്തുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സജീവമായ സാധുവായ യുഎഇ റസിഡൻസ് വിസ ഉണ്ടായിരിക്കണം. നിങ്ങളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും കൈവശം വയ്‌ക്കണം.

യുഎഇയിൽ നിന്ന് നേരിട്ട് മോണ്ടിനെഗ്രോയിലേക്ക് വിമാന സർവീസുണ്ട്. യുഎഇയിൽ നിന്ന് നേരിട്ട് മോണ്ടിനെഗ്രോയിലേക്ക് എത്തുന്നവർക്ക് മാത്രമാണ് ഈ വിസാ ഇളവ് ലഭിക്കുക. അഡ്രിയാറ്റിക് തീരം, ചരിത്രപരമായ പട്ടണങ്ങൾ, പർവത പ്രദേശങ്ങൾ തുടങ്ങി അതിമനോഹരമായ കാഴ്‌ചകളാണ് മോണ്ടിനെഗ്രോയിലുള്ളത്.

English Summary

The Montenegro government has introduced a temporary visa-free entry for UAE residents with a valid UAE residence visa of at least three years. The exemption is valid until October 1 and allows stays of up to 10 days for travellers flying directly from the UAE to Montenegro.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONTENEGRO VISA, UAE EXPATRIATES, MONTENEGRO TRAVEL, UAE RESIDENTS, MONTENEGRO VISA FOR UAE RESIDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360