SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.06 AM IST

പൊതുസ്ഥലങ്ങളിൽ പാട്ടുവയ്‌ക്കുന്നതിന് ഇനി പണം എണ്ണിക്കൊടുക്കണം, പുതിയ ഫീസ് ഏർപ്പെടുത്തി ഗൾഫ് രാജ്യം

music-fee
പ്രതീകാത്മകചിത്രം

അബുദാബി: പൊതുസ്ഥലങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള പരിപാടികളിൽ പാട്ട് വെയ്‌ക്കുന്നതിന് ഇനി പണം നൽകണം. യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നിർണായക ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പാട്ടുവയ്‌ക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ മുതലാണ് പുതിയ ഫീസ് അടയ്‌ക്കേണ്ടി വരിക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ , മ്യൂസിക് നേഷൻ എന്നീ രണ്ട് സംഘടനകളാണ് ഫീസ് വാങ്ങുക. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പാട്ടുകാർ, വാദ്യോപകരണക്കാർ, നിർമ്മാതാക്കൾ തുടങ്ങി സംഗീത നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ കാര്യങ്ങൾ രാജ്യത്ത്‌ തീരുമാനിക്കുക ഈ സംഘടനകളാണ്. തദ്ദേശീയ ഗാനങ്ങളുടെ കോപ്പിറൈറ്റ് സംരക്ഷിക്കാനുമാണ് ഈ നീക്കം.

ഇതുപ്രകാരം റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, വിമാനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, സംഗീതപരിപാടികൾ അത്തരം ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നവർ ഫീസടക്കേണ്ടി വരും. വിദ്യാഭ്യാസ, അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയപരിപാടികൾ, വ്യക്തിപരമോ വ്യവസായപരമല്ലാത്തതോ ആയ പരിപാടികൾ എന്നിവയ്‌ക്ക് പഴയതുപോലെ പാട്ട് വയ്ക്കാം. ഓരോ മേഖലകളിലും നൽകേണ്ട ഫീസ് ഘടന പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary

The UAE Ministry of Economy and Tourism has introduced a new fee for using music at commercial events held in public places. Businesses and organizations that play songs as part of commercially organized events will have to pay the new fee starting in December.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESTAURANTS, MUSIC, FEES, GULF COUNTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360