
കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ ആദ്യത്തെ 15 വര്‍ഷത്തെ 'ഗോള്‍ഡന്‍ റെസിഡന്‍സി' ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് ലഭിച്ചു.
ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് നേരിട്ട് യൂസഫ് അലിക്ക് റെസിഡന്‍സി രേഖകള്‍ കൈമാറി. രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും മിഡില്‍ ഈസ്റ്റിലെ പ്രധാന ബിസിനസ് കേന്ദ്രമായി കുവൈറ്റിനെ മാറ്റാനുമാണ് ലക്ഷ്യം.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടരി ബ്രിഗേഡിയര്‍ ജനറല്‍ ഫവാസ് അല്‍ റൗമി, മറ്റ് ഉന്നത മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ഒരു മുന്‍നിര നിക്ഷേപ കേന്ദ്രമാക്കുന്നതിനുമുള്ള കുവൈറ്റിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 'ഗോള്‍ഡന്‍ റെസിഡന്‍സി' പദ്ധതിക്ക് തുടക്കമിട്ടത്.
യുഎഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗോള്‍ഡന്‍ റസിഡന്‍സി ഇതിനകം ലഭിച്ച യൂസഫലിക്ക് ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലെയും ഗോള്‍ഡന്‍ റസിഡന്‍സി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി. രണ്ടായിരം മലയാളികള്‍ ഉള്‍പ്പെടെ ജോലി ചെയുന്ന കുവൈത്ത് ലുലുവില്‍ നിലവില്‍ 21 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലുവിന് കുവൈത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |