SignIn
Kerala Kaumudi Online
Sunday, 02 August 2026 6.06 PM IST

വിസ ഇളവുമായി അറബ് രാജ്യം: ടൂറിസ്റ്റുകൾക്ക് പതിനാല് ദിവസം സൗജന്യമായി സന്ദർശിക്കാം

oman
ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ വിസ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഇതിന്റെ ഭാഗമായി 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസയാണ് ഒമാൻ പ്രഖ്യാപിച്ചിരിക്കുന്നത്. സുൽത്താനേറ്റിലെ വിദേശികളുടെ താമസ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് തീരുമാനം.

പുതിയ നിയമപ്രകാരം 14 ദിവസത്തെ സൗജന്യ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് യാത്രക്കാർക്ക് ഈ വിസയെ മറ്റ് ടൂറിസ്റ്റ് വിസ കാറ്റഗറികളിലേക്ക് മാറ്റാനും അവസരമുണ്ട്. എന്നാൽ ഇതിന് നിശ്ചിത യോഗ്യതയും ആവശ്യമായ ഫീസും നൽകേണ്ടി വരും. പുതിയ ഭേദഗതി അനുസരിച്ച് എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 10ൽ പുതിയ വിസ കാറ്റഗറി ഉൾപ്പെടുത്തുകയും ആർട്ടിക്കിൾ 29 പ്രകാരമുള്ള വിസ നിരക്ക് പൂജ്യമായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.


നിലവിൽ സൗജന്യ വിസ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. അധികൃതർ നിശ്ചയിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്കായിരിക്കും സൗജന്യ അവസരം ലഭിക്കുക. നേരത്തെയുണ്ടായിരുന്ന നിയമ തടസങ്ങൾ നീക്കിക്കൊണ്ട് വിദേശസഞ്ചാരികൾക്ക് ഒമാനിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

English Summary

Oman has announced new visa exemptions, including a 14-day free tourist visa, to boost its tourism sector. This initiative, made by amending foreign residence laws, simplifies travel for international visitors. While the fee for this short-term visa is zero, eligible travelers can convert it to other categories. The list of eligible countries is yet to be announced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OMAN, FREE TOURIST VISA, VISAFREE ENTRY, GULFNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360