അബുദാബി: ലക്ഷക്കണക്കിന് മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ മാസം അവധി ലഭിക്കുമ്പോഴാണ് ഇവർ നാട്ടിലെത്തുന്നത്. ഇപ്പോഴിതാ യുഎഇയിലെ പ്രവാസികൾക്ക് സന്തോഷം ലഭിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത വർഷം വാർഷിക അവധിക്ക് പുറമേ 13ഓളം ശമ്പളത്തോടെയുള്ള പൊതു അവധികൾ നിങ്ങൾക്ക് ലഭിക്കും. പ്രവാസികൾക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.
സാധാരണ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 30 ദിവസമാണ് വാർഷികാവധി. ഈ സമയത്ത് ശമ്പളവും ലഭിക്കും. എന്നാൽ, ഈ കാലയളവിൽ വരുന്ന പൊതു അവധികൾ വാർഷിക അവധിയുടെ ഭാഗമായി കണക്കാക്കുമെന്നാണ് യുഎഇ സർക്കാരിന്റെ അറിയിപ്പ്. പക്ഷേ, ഇത് കമ്പനികളുടെ നയം അനുസരിച്ച് വേറിട്ടിരിക്കും.
2027ലെ കലണ്ടർ പ്രകാരം, ജനുവരി ഒന്ന് വെള്ളിയാഴ്‌ചയാണ് വരുന്നത്. ശനി, ഞായർ അവധി ദിവസം ആയതിനാൽ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മാർച്ച് ഒമ്പത് ചൊവ്വാഴ്‌ച ഈദ് അൽ ഫിത്തർ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, റമദാൻ 29 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ മാർച്ച് 11 വ്യാഴാഴ്‌ച വരെ മൂന്ന് ദിവസത്തെ പൊതു അവധി ലഭിക്കും. റമദാൻ 30 വരെ നീണ്ടുനിൽക്കുകയാണെങ്കിൽ മാർച്ച് 12 വെള്ളിയാഴ്‌ച വരെ അവധി ലഭിക്കും. ഇതും ശനി, ഞായർ കൂടി യോജിപ്പിക്കുമ്പോൾ ആറ് ദിവസത്തെ അവധിയാണ് ഒരുമിച്ച് ലഭിക്കുക.
മേയ് 15 ശനിയാഴ്‌ച മുതൽ മേയ് 18 ചൊവ്വാഴ്‌ച വരെ നാല് ദിവസത്തെ അറഫ ദിനവും ഈദ് അൽ അദ്‌ഹ അവധിയുമുണ്ടാകും. ഡിസംബറിൽ രണ്ട് ദിവസം ഈദ് അൽ ഇത്തിഹാദ് അവധി ഡിസംബർ രണ്ട് വ്യാഴവും മൂന്ന് വെള്ളിയുമാണ്. ശനി, ഞായർ കൂടി ചേർക്കുമ്പോൾ നാല് അവധി ദിവസം ലഭിക്കും.
UAE expatriates are set to enjoy around 13 paid public holidays in 2027, in addition to their annual leave. The holidays include New Year, Eid al-Fitr, Arafah Day and Eid al-Adha, and UAE National Day celebrations. Employees may also be able to combine public holidays with weekends for longer breaks, depending on company policies and official holiday announcements.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |