അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കിടിലൻ അവസരമൊരുക്കി രാജ്യം. ഈ മാസം മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി അബുദാബി സൗജന്യ എൻട്രി വിസ നൽകുന്നു. വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ പദ്ധതി.
പദ്ധതി പ്രകാരം യോഗ്യതയുള്ള ഇന്ത്യൻ യാത്രക്കാർക്ക് അബുദാബിയിലെത്തുന്നതിന് മുമ്പ് സൗജന്യ എൻട്രി വിസ ലഭിക്കും. ഇതിനായി യാത്രക്കാർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് മുൻകൂട്ടി അപേക്ഷ നൽകണം. ഒക്ടോബർ 31വരെ 20,000പേർക്കാണ് സൗജന്യവിസ ലഭിക്കുക. യുഎഇയിലേക്ക് യാത്രാ പദ്ധതികൾ തയ്യാറാക്കുന്നവർക്ക് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയും. അബുദാബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രി താമസം ബുക്ക് ചെയ്യണം. പദ്ധതിയിൽ പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ വേണം ബുക്ക് ചെയ്യാൻ. ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും നിർബന്ധമാണ്. യാത്രക്കാർക്ക് സ്വന്തമായി ഈ സൗജന്യ വിസ അപേക്ഷിക്കാൻ സാധിക്കില്ല.
അബുദാബിയുടെ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് വലിയ പ്രാധാന്യമുണ്ട്. നേരിട്ടുള്ള വിമാന സർവീസുകളുടെ ലഭ്യത പ്രയോജനപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. പുതിയ സൗജന്യ വിസാ പദ്ധതി കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ യുഎഇ തലസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.
Abu Dhabi is offering free entry visas for 20,000 Indian passport holders travelling between August and October 31. This initiative aims to boost tourism from India. Eligible travellers must pre-apply, book a minimum three-night hotel stay through participating agencies, and have a return ticket. The scheme simplifies travel procedures for Indian visitors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |