SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.46 PM IST

'എനിക്ക് നയന്‍താരയെ വേണം, വിവാഹം കഴിക്കണമെന്ന സ്വപ്‌നം നിങ്ങള്‍ സാദ്ധ്യമാക്കി തരുമോ'? സ്ത്രീവിരുദ്ധതയുമായി എംപി

nayan-tara

ചെന്നൈ: നടിയും സൂപ്പര്‍താരവുമായ നയന്‍ താരയ്‌ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധത പ്രസംഗിച്ച് എംപി. എഐഎഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായ സി.വി ഷണ്‍മുഖമാണ് കേട്ടാല്‍ അറപ്പ് തോന്നുന്ന പ്രസ്താവന നടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജനസമ്പര്‍ക്ക പരിപാടിയെ വിമര്‍ശിക്കുന്നതിനിടെയാണ് എംപിയുടെ മോശം പരാമര്‍ശം. എംപിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം വ്യാപകമാണ്. ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണിതെന്നാണ് വിമര്‍ശനം.

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും 'നിങ്ങളുടെ സ്വപ്‌നം ഞങ്ങളോട് പറയൂ' എന്ന പേരില്‍ സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിനെയാണ് എംപി പരിഹസിച്ചത്. 'എനിക്ക് നയന്‍താരയെ വേണം, നിങ്ങള്‍ അത് സാധിച്ചുതരുമോ? ഒരാള്‍ക്ക് നയന്‍താരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കില്‍ അത് സ്റ്റാലിന്‍ നടത്തിക്കൊടുക്കുമോ?' എന്നായിരുന്നു ഷണ്‍മുഖത്തിന്റെ പരാമര്‍ശം.

ഡിഎംകെ സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് സി.വി ഷണ്‍മുഖം കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. വിഴുപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച പരിപാടിയിലാായിരുന്നു ഈ സംഭവം. ഡിഎംകെ നേതാക്കള്‍ സംഭവത്തില്‍ എംപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിക്കാന്‍ എഐഎഡിഎംകെ തയ്യാറായിട്ടില്ല.

ഇാതാദ്യമായിട്ടല്ല സി.വി ഷണ്‍മുഖം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത്. സ്റ്റാലിന്റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് കഴിഞ്ഞ വര്‍ഷവും മോശം പരാമര്‍ശം എംപി നടത്തിയിരുന്നു. ഇങ്ങനെ പോയാല്‍ സ്റ്റാലിന്‍ സൗജന്യ ഭാര്യയെ വരെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അന്നത്തെ പ്രസ്താവന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NAYAN TARA, AIADMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360