SignIn
Kerala Kaumudi Online
Saturday, 25 July 2026 5.49 PM IST

ധർമേന്ദ്ര പ്രധാന്റെ രാജി; അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു

delhi-metro-
ഡൽഹി മെട്രോ

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിനിടെ അടച്ച മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം തുറന്നു. രാജീവ് ചൗക്, മന്തി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടമാണ് തുറന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) ഇക്കാര്യം അറിയിച്ചത്.

ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്, രാമകൃഷ്ണ ആശ്രം മാർഗ് തുടങ്ങി 18 സ്റ്റേഷനുകളായിരുന്നു അടച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നായിരുന്നു ഡിഎംആർസി അറിയിച്ചത്.

ചോദ്യപ്പേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാൻ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചർച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്‌സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കിയിരുന്നു.

English Summary

Union Education Minister Dharmendra Pradhan resigned amidst intense student protests over a question paper leak, submitting his letter to PM Narendra Modi. This occurred before third-round talks involving the Cockroach Janata Party (CJP), who demanded his resignation. Separately, three Delhi Metro stations, previously closed due to the CJP's Jantar Mantar protest, have now reopened.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANTAR MANTAR PROTEST, DELHI METRO, DMRC, RAJIV CHOWK METRO, COCKROACH JANATA PARTY PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360