ന്യൂഡൽഹി: ആം ആദ്‌മി എംഎൽഎ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാകിയിൽ നിന്നുള്ള എംഎൽഎ അനിൽ ഝായ്‌ക്കെതിരെയാണ് വിമർശനം. ബനിയനും ഷോർട്‌സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് സ്‌ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മുഖ്യമന്ത്രി വിമർശനവുമായി എത്തിയത്.
നിങ്ങളുടെ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്. സ്‌ത്രീകൾ അപേക്ഷകളുമായി വരുമ്പോഴെങ്കിലും മാന്യമായി വസ്‌ത്രം ധരിക്കാനുള്ള മര്യാദ കാണിക്കണം എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സ്‌ത്രീകളുടെ മുന്നിൽ ഇത്തരത്തിൽ പെരുമാറിയ അനിൽ ഝായുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും രേഖ ഗുപ്‌ത ആവശ്യപ്പെട്ടു. സഭയിൽവച്ച് എംഎൽഎ അശ്ലീല ആംഗ്യം കാണിച്ചെന്നും രേഖ ഗുപ്‌ത ആരോപിച്ചു.
എന്നാൽ, ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അനിൽ ഝായുടെ ആരോപണം. സഭയിൽ വച്ച് താൻ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ അതിന്റെ വീഡിയോ പുറത്തുവിടണമെന്നും എംഎൽഎ വെല്ലുവിളിച്ചു.
Delhi Chief Minister Rekha Gupta criticized AAP MLA Anil Jha over a viral image showing him in a vest and shorts while signing applications for women's aid. Gupta called his behavior shameful and demanded his MLA membership be revoked, alleging he also made obscene gestures. Jha retorted, accusing Gupta of deflecting from her inability to solve public issues and challenging her to provide video proof.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |