SignIn
Kerala Kaumudi Online
Saturday, 19 September 2026 8.16 PM IST

ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം, ഒരു സീറ്റ് നേടിയത് സ്വതന്ത്ര സ്ഥാനാർത്ഥി

READ ENGLISH VERSION
abvp-win-

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ മൂന്ന് പ്രധാന പാനൽ പോസ്റ്റുകൾ നിലനിറുത്തി കൊണ്ട് എ.ബി.വി.പി മികച്ച വിജയം നേടി. പ്രസിഡന്റ്,​ സെക്രട്ടറി,​ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എ.ബി.വി.പി നിലനിറുത്തിയത്.

എൻ.എസ്.യു.ഐയുടെ വിജയ് ശങ്കർ മീണയെ കടുത്ത മത്സരത്തിനൊടുവിൽ പരാജയപ്പെടുത്തി എ.ബി.വി.പിയുടെ യാഷ് ദബാസ് പ്രസിഡന്റ് സ്ഥാനം നേടി. റിയ ച്വാഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിംഗ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മുൻ എൻ.എസ്.യു.ഐ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ദീപാൻഷു ഷോക്കീൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. ഹൈക്കോടതി ഉത്തരവുള്ളതിനാൽ വിജയാഘോഷ റാലികൾ നടത്തരുതെന്ന് ഫലം പ്രഖ്യാപിക്കുന്നത് മുൻപ് തന്നെ യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചിരുന്നു. എസ്.ആ‍ർ.സി.സി. അതിഥി മഹാവിദ്യാലയം,​ ഭാരതി കോളേജ്,​ ശിവാജി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ മുഴുവൻ സീറ്റുകളിലും എ.ബി.വി.പി വൻവിജയം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI UNIVERSITY, DELHI UNIVERSITY ELECTION, ABVP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360