ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ സമരം പൊളിക്കാൻ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ഡൽഹിയിൽ അപ്രതീക്ഷിത മാർച്ചുമായി ഡിവൈഎഫ്‌ഐ. എകെജി ഭവനിൽ നിന്ന് എ എ റഹീം എം പിയുടെ നേതൃത്തിൽ മുന്നൂറോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംഘം അപ്രതീക്ഷിതമായി മാർച്ച് നടത്താൻ ശ്രമിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ മാർച്ച് കണ്ട് ഡൽഹി പൊലീസ് പതറിയെങ്കിലും പിന്നീട് കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ച് അടുത്ത പോയിന്റിൽ വച്ചുതന്നെ എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആറ് ബസുകളിലായാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിയത്.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. മൂന്നര മണിക്കൂർ വാഹനത്തിലിരുത്തി വിവിധ വഴികളിലൂടെ സഞ്ചരിച്ചതിനുശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരള ഹൗസിന് മുന്നിൽ നിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയായിരുന്നു നടപടി. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, സിപിഎം നേതാക്കളായ കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി രാജീവ്, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. കൂടാതെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടം ജന്തർ മന്ദറിലെത്തുന്നതിന് മുൻപുതന്നെ പൊലീസ് തടഞ്ഞു.
DYFI members, led by MP A.A. Rahim, were detained by police during an unexpected march attempt in New Delhi. Opposition leader Pinarayi Vijayan and several prominent CPI(M) leaders, including M.A. Baby, M.V. Govindan, and MP John Brittas, were also taken into custody by Delhi Police while preparing for a protest from Kerala House. SFI protests were similarly thwarted.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |