SignIn
Kerala Kaumudi Online
Friday, 07 August 2026 1.00 AM IST

പാകിസ്ഥാന്റെ ആ തന്ത്രവും പാളി,​ പൊളി്‌ച്ച് കൈയിൽ കൊടുത്ത് ഡിആർഐ,​ പിടിച്ചെടുത്തത് ഗുജറാത്തിൽ നിന്ന്

dri

അഹമ്മദാബാദ് : നിരോധനം മറികടന്ന് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ ഈന്തപ്പഴം പിടികൂടി. ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്നാണ് പാകിസ്ഥാനിൽ നിന്നുള്ള ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ)​ പിടിച്ചെടുത്തത്. 13 കണ്ടെയ്നറുകളിലായി ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് മൂന്നുകോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറ‌ഞ്ഞു.

പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. അധികൃതരെ കബളിപ്പിക്കാനായി യു.എ.ഇയിൽ നിന്നുള്ള ഈന്തപ്പഴം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പാകിസ്ഥാനിൽ നിന്ന് ആദ്യം ദുബായിൽ എത്തിച്ച ശേഷം അവിടെ വച്ച് മറ്റ് കണ്ടെയ്‌നറുകളിലേക്ക് മാറ്റിയെന്നും അതിന് ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയുമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ രേഖകളിൽ ഉറവിടമായി രേഖപ്പെടുത്തിയിരുന്നത് യു.എ.ഇ എന്നായിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്കുള്ള നിരോധനം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRI GUJARAT, DRI, PALISTAN SMUGGLING, DIRECTORATE OF REVENUE INTELLIGENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360