SignIn
Kerala Kaumudi Online
Friday, 07 August 2026 1.03 AM IST

എല്ലാ കൂട്ടമാനഭംഗത്തിനും മരണം വരെ ജീവപര്യന്തം വേണ്ട: സുപ്രീംകോടതി

supremecourt

ന്യൂഡൽഹി: എല്ലാ കൂട്ടമാനഭംഗക്കേസുകളിലും മരണം വരെ ജീവപര്യന്തം കഠിനതടവ് വിധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ പീഡനക്കേസ് പ്രതിക്ക് വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം തടവായി കുറച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഈ കേസിൽ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിച്ചു. 35 വയസാണ് പ്രതിക്ക്. മനം മാറ്റത്തിനും സ്വയം തിരുത്തലിനും സാദ്ധ്യതയുണ്ട്. 10 വർഷത്തോളമായി ജയിലിൽ കഴിയുന്നു. അവിടെ നല്ല പെരുമാറ്റമാണെന്ന പ്രതിയുടെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, സാമൂഹികവും നിയമപരവുമായ പുരോഗതിയുണ്ടായിട്ടും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി. 2016 സെപ്‌തംബർ ഏഴിനാണ് സംഭവം. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് എഹ്സാന്റെ ഓട്ടോയിൽ കയറിയ യുവതിയെ ആൾപാർപ്പില്ലാത്ത സ്ഥലത്തെത്തിച്ചു. സുഹൃത്തിനെ അവിടേക്ക് വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് യുവതിയെ മാനഭംഗപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360