
ആലപ്പുഴ : കേരളത്തിലെ കയർ കയറ്റുമതി മേഖലയിലെ സാദ്ധ്യതകളും വ്യവസായം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യാൻ വ്യവസായ പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന നടപടികൾ, ഭാവി വികസനത്തിന് സർക്കാർ പിന്തുണ എന്നിവ സംബന്ധിച്ച് ചർച്ച നടത്തി. കയർ മേഖലയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.
ഫെഡറേഷൻ ഒഫ് ഇന്ത്യൻ കയർ എക്സ്‌പോർട്ടേഴ്സ് അസോസിയേഷൻ ചെയർമാൻ റോബി ഫ്രാൻസിസ്, ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് മാനേജിംഗ് ഡയറക്ടർ വി.ആർ. പ്രസാദ്, എൻ.സി. ജോൺ ആൻഡ് സൺസ് മാനേജിംഗ് ഡയറക്ടർ ജോൺ ചാക്കോ, ട്രാവൻകൂർ കോക്കോടഫ്ട് മാനേജിംഗ് ഡയറക്ടർ മഹാദേവൻ പവിത്രൻ എന്നിവർ പങ്കെടുത്തു.
'പൂക്കി' വിശേഷണം ലഭിച്ച മുഖ്യമന്ത്രിയെ ആദരിക്കുന്നതിന്റെ ഭാഗമായി മഹാദേവൻ പവിത്രൻ 'പൂക്കി' ഫ്‌ളോക്ക്ഡ് കയർ ഡോർമാറ്റ് ഉപഹാരമായി സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |