
ന്യൂഡൽഹി: യുവതലമുറയെ കണ്ണടച്ച് വിശ്വസിക്കാമെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യാനും മാറ്റം ആവശ്യപ്പെടാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബയിൽ 2000 സ്‌കൂൾ-കോളജ് കുട്ടികളുമായി സംവദിക്കുകയായിരുന്നു ഭാഗവത്. ഡൽഹിയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എല്ലാവരും സംസാരിക്കുന്നത്. ഞാൻ ജെൻസിയെയാണ് വിശ്വസിക്കുക.
പ്രതിഷേധങ്ങളെ വിലക്കേണ്ട. അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. ഇന്നത്തെ തലമുറ അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കും. യുക്തിസഹമായ മറുപടി അവർ പ്രതീക്ഷിക്കുന്നുമുണ്ട്. വിദ്യാഭ്യാസ പരിഷ്‌കാരത്തിനായി യുവാക്കൾ ശബ്ദമുയർത്തുന്നത് സ്വാഭാവികം.വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനോട്, വിശ്വസനീയ വിവരങ്ങൾ പുറത്തുവന്ന ശേഷമേ പ്രതികരിക്കൂവെന്ന് ഭാഗവത് പറഞ്ഞു.
ജി.ഡി.പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനാവണം
വിദ്യാഭ്യാസ മേഖലയ്ക്കായി മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ ആറ് ശതമാനം നീക്കിവയ്ക്കണമെന്ന് ഭാഗവത്. വിദ്യാഭ്യാസം വെറും തൊഴിൽ നേടാനുള്ള മാർമല്ല. വ്യക്തിത്വ വികസനത്തിലും സമൂഹ്യ മുന്നേറ്റത്തിലും അതിന് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസ മാതൃക വികസിപ്പിക്കണമെന്നും പറഞ്ഞു. നിലവിൽ കേന്ദ്ര സർക്കാർ ജി.ഡി.പിയുടെ 2.5 ശതമാനവും സംസ്ഥാനങ്ങൾ 4.1 ശതമാനവുമാണ് വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |