
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എൽ.ഐ.സി) അറ്റാദായം 23 ശതമാനം വർദ്ധനയോടെ 13,492 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 10,986 കോടി രൂപയായിരുന്നു. എൽ.ഐ.സി പ്രീമിയം വരുമാനം ഏഴ് ശതമാനം ഉയർന്ന് 1.27 ലക്ഷം കോടി രൂപയായി. മൊത്തം വ്യക്തിഗത ബിസിനസ് പ്രീമിയം ആറ് ശതമാനം വർദ്ധിച്ച് 75,416 കോടി രൂപയായി. ഗ്രൂപ്പ് പ്രീമിയം ബിസിനസ് വരുമാനം ഒൻപത് ശതമാനം വർദ്ധനയോടെ 51,834 കോടി രൂപയിലെത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ എൽ.ഐ.സി 31.02 ലക്ഷം പോളിസികളാണ് വിൽപ്പന നടത്തിയത്. കമ്പനിയുടെ പുതിയ ബിസിനസ് മൂല്യം 61 ശതമാനം വർദ്ധിച്ച് 3,136 കോടി രൂപയാകും. അസറ്റ് അണ്ടർ മാനേജ്‌മെന്റ് നാല് ശതമാനം ഉയർന്ന് 59.39 ലക്ഷം കോടി രൂപയായി.
ലൈഫ് ഇൻഷ്വറൻസ് രംഗത്ത് മത്സരം രൂക്ഷമാകുമ്പോഴും വ്യക്തിഗത, ഗ്രൂപ്പ് ബിസിനസ് മേഖലകളിൽ വിപണി നേതൃത്വം നിലനിറുത്താൻ എൽ.ഐ.സിക്ക് കഴിഞ്ഞു. ആദ്യ വർഷ പ്രീമിയം വരുമാനത്തിൽ കമ്പനിയുടെ വിപണി വിഹിതം 60.10 ശതമാനമാണ്
ആർ. ദൊരൈസ്വാമി
എം.ഡി ആൻഡ് സി.ഇ.ഒ
എൽ.ഐ.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |