
ന്യൂഡൽഹി: കർശന ജാമ്യവ്യവസ്ഥകൾ വയ്‌ക്കുന്നത് ജാമ്യം നിഷേധിക്കുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ ലഹരിക്കേസിൽ 10 വർഷം തടവുശിക്ഷ ലഭിച്ച കോട്ടയം അതിരമ്പുഴ സ്വദേശി ഫൈസലിന് മദ്രാസ് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. സർക്കാർ ജീവനക്കാർ ജാമ്യം നിൽക്കണം, പ്രതി ഇനി കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് അവർ ഉറപ്പുനൽകണം, കേസെടുത്ത തേനി പൊലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും ഹാജരാകണം എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ. ഇതോടെ അഡ്വ.എം.ആർ. അഭിലാഷ് മുഖേന പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അപ്രായോഗികമായ വ്യവസ്ഥകളാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |