
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പിക്ക് മിന്നും ജയം. പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ എൻ.ഡി.എ കക്ഷിയായ എൻ.ആർ. കോൺഗ്രസും തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ ടി.വി.കെയും ജയിച്ചു. നന്ദിഗ്രാം നിലനിറുത്തിയ ബി.ജെ.പി, റെജിനഗർ ജനതാ ഉന്നയാൻ പാർട്ടിയിൽ നിന്നും നഗാവ് ലോക്‌സഭാ സീറ്റ് കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു. ഇതോടെ ലോക്‌സഭയിൽ ബി.ജെ.പി അംഗബലം 241ആയി.
നഗാവിൽ ബി.ജെ.പിയുടെ ദേവാശിഷ് ശർമ്മ എ.ഐ.യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് ബദറുദ്ദീൻ അജ്‌മലിനെയാണ് തോല്പിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. തട്ടാൻചാവടിയിൽ എൻ.ആർ കോൺഗ്രസിന്റെ അശോക് ആനന്ദ് 8482 വോട്ടുകൾക്ക് കോൺഗ്രസിന്റെ ഇ.വിനായകത്തെ തോല്പിച്ചു. മൂന്നാം സ്ഥാനത്താണ് ഡി.എം.കെ. നാലാമത് സി.പി.ഐ. ധാരാപുരത്ത് ടി.വി.കെയുടെ സത്യഭാമ 9471 വോട്ടുകൾക്ക് ഡി.എം.കെയുടെ സുകന്യയെയും മധുരാന്തകത്ത് ടി.വി.കെയുടെ മരഗതം കുമാരവേൽ ഡി.എം.കെയുടെ പരാന്തമനെയും തോല്പിച്ചു.
തൃണമൂൽ നാലാമത്
രാജ്യം ഉറ്റുനോക്കിയ നന്ദിഗ്രാമിൽ ബി.ജെ.പിയുടെ ഹസി റാണി രഥ് 122753 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് രണ്ടാമതും സി.പി.എം മൂന്നാമതുമായി. റെജിനഗറിൽ ബി.ജെ.പിയുടെ ശങ്കരാവ് സർക്കാർ 75816 വോട്ടുകൾക്ക് എ.ജെ.പി സ്ഥാനാർത്ഥിയെ തോല്പിച്ചു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |