SignIn
Kerala Kaumudi Online
Saturday, 10 October 2026 11.18 AM IST
 

സിജെപി സമരം; അഭിജീത് ദീപ്‌കെ ഡൽഹിയിൽ, വിമാനത്തിനുള്ളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്

READ ENGLISH VERSION

abhijeet-dipke

അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുക്കുന്നു

ന്യൂഡൽഹി: മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരം ആഹ്വാനം ചെയ്തിരിക്കെ സ്ഥാപകൻ അഭിജീത് ദീപ്‌കെ കസ്റ്റഡിയിൽ. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിനുള്ളിൽ നിന്നാണ് പൊലീസ് അഭിജീത്തിനെ കസ്റ്റഡിയിലെടുത്തത്. തന്നെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം ലൈവിലൂടെ അദ്ദേഹം പുറത്തുവിട്ടു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമരത്തിന് മുന്നോടിയായി വൻ സുരക്ഷാ സന്നാഹങ്ങളാണ് ഡൽഹി ജന്തർ മന്തറിൽ ഒരുക്കിയിരിക്കുന്നത്. 20,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്തുടനീളം വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി തലസ്ഥാനത്തുടനീളം 400ലധികം പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിനിടെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് കസ്റ്റഡിയിലെടുത്തത്. സിജെപിയും ഇക്കാര്യം സ്ഥിരീകരിച്ചു. 'തന്റെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുകയും മൗനം പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യുവാക്കളെ ആ ഏകാധിപതിക്ക് ഭയമാണ്' എന്ന് കുറിച്ചുകൊണ്ടാണ് സിജെപി കസ്റ്റഡി വിവരം സ്ഥിരീകരിച്ചത്.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിന് മുന്നിൽ നിന്ന് മാർച്ചിനൊരുങ്ങുന്നതിനിടെയായിരുന്നു നടപടി. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി, സിപിഎം നേതാക്കളായ കെ എൻ ബാലഗോപാൽ, സി എസ് സുജാത, പി രാജീവ്, പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു.

സമരത്തോടനുബന്ധിച്ച് രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കാശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 ഡൽഹി മെട്രോ സ്റ്റേഷനുകളിലെ കവാടങ്ങൾ അടച്ചിടും. ഇന്ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 250-ലധികം ട്രെയിനുകളും പ്രാദേശിക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
47 MINUTES AGO
Oct 10, 2026 10:31 AM

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തേക്കും?

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുമായി ഡൽഹി പൊലീസ് ഉടൻ സംസാരിക്കുമെന്ന് വിവരം. ഡൽഹി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

English Summary

Delhi has deployed 20,000 security personnel ahead of the Cockroach Janata Party’s (CJP) protest demanding Chief Election Commissioner Gyanesh Kumar’s resignation. Police have detained over 400 people, including YouTuber Dhruv Rathee and several CPM leaders. Authorities have also announced the closure of entrances at 45 metro stations and cancelled over 250 trains due to security concerns.

RELATED TOPICS: DHRUV RATHEE DETAINED, DELHI PROTEST, GYANESH KUMAR RESIGNATION, CJP PROTEST DELHI, DHRUV RATHEE ARREST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360