SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.30 PM IST

ഗുജറാത്തിൽ ബിജെപി കുതിക്കുന്നു, ഹിമാചലിലും ഇഞ്ചോടിഞ്ച് പോരാട്ടം

election

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാത്തിൽ ബിജെപിയുടെ കുതിപ്പ് തുടരുകയാണ്. 141 സീറ്റുകളിലാണ് ബിജെപിയുടെ ലീഡ്. കോൺഗ്രസ് 29ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഡൽഹി കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത് ആം ആദ്‌മിക്ക് ഏഴു സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞിട്ടുള്ളത്.

ഹിമാചലിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാക്കുന്നത്. നിലവിൽ കോൺഗ്രസ് മുന്നിലാണ്. 35 സീറ്റുകളുടെ ലീഡുണ്ടവർക്ക്. ബിജെപി 31 സീറ്റുകളിൽ മുന്നേറുന്നു. ആപ്പ് ഇതുവരെയും അക്കൗണ്ട് തുറന്നിട്ടില്ല.

ഗുജറാത്തിൽ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും.

27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി അധികാര തുടർച്ച നേടുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളിയുയർത്തിയ ആംആദ്‌മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായാൽ അത് വലിയ നേട്ടമാകും.

ഹിമാചലിൽ 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവെകൾ പ്രവചിച്ചത്. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ൽ ബി.ജെ.പി 44ഉം കോൺഗ്രസ് 21ഉം സീറ്റുകളാണ് നേടിയത്.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചൽ പ്രദേശിലെ 68 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നവംബർ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ELECTION, GUJARAT, HIMACHAL PRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360