
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊള്ളത്തലവനെന്ന് ( ചൗക്കി ദാർ ചോർ ഹേ ) വിളിച്ചതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. വിചാരണ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. രാഹുലിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ബി.ജെ.പി പ്രവർത്തകനായ മഹേഷ് ശ്രീശ്രീമാലാണ് മഹാരാഷ്ട്ര ഗിർഗാവ് മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്‌ടക്കേസ് സമർപ്പിച്ചിരുന്നത്. മഹേഷിന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. 2018 സെപ്‌തംബറിൽ രാജസ്ഥാനിലെ പൊതുയോഗത്തിലാണ് റാഫേൽ യുദ്ധവിമാന ഇടപാടിന്റെ പശ്ചാത്തലത്തിൽ രാഹുൽ വിവാദ പരാമർശം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |