
കൊച്ചി: ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമ്പോഴും ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്). നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജി.ഡി.പി) ഏഴ് ശതമാനമെത്തും. നേരത്തെ കണക്കാക്കിയ 6.4 ശതമാനത്തിൽ നിന്നാണ് പ്രതീക്ഷ ഉയർത്തിയത്. ശക്തമായ ആഭ്യന്തര ആവശ്യവും സേവന മേഖലയുടെ മികവുമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. വികസിക്കുന്ന ആഭ്യന്തര വിപണി, തുടർച്ചയായ സാമ്പത്തിക പരിഷ്‌കരണം എന്നിവയും സഹായമാകുമെന്ന് ഐ.എം.എഫിന്റെ ലോക സാമ്പത്തിക അവലോകനം വിലയിരുത്തി. 2027-28ലെ വളർച്ചാ പ്രതീക്ഷയും 6.7 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തി. നടപ്പുവർഷം ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക ശരാശരി അഞ്ച് ശതമാനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വമ്പന്മാർ താഴോട്ട്
ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 3.1 ശതമാനമാനമായി താഴുമെന്ന് ഐ.എം.എഫ് വിലയിരുത്തുന്നു. 2025ൽ ആഗോള വളർച്ച 3.5 ശതമാനമായിരുന്നു.
ചൈന: 4.5%
യു.എസ്.എ: 2.3%
സ്‌പെയിൻ: 2.5%
ബ്രസീൽ: 2.2%
മെക്‌സികോ: 1.5%
ജർമ്മനി: 1.3%
The International Monetary Fund (IMF) expects India’s economic growth to remain strong despite a slowdown in global economic growth. The IMF has raised its GDP growth forecast for India for the current financial year to 7%, up from its earlier estimate of 6.4%.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |