SignIn
Kerala Kaumudi Online
Wednesday, 14 October 2026 10.45 AM IST

സിജെപി നേതാക്കൾ ജയിലിലേക്ക്; സൗരവും അശുതോഷും അഞ്ച് ദിവസം റിമാൻഡിൽ

READ ENGLISH VERSION
cjp
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ

ന്യൂഡൽഹി: ജന്തർ മന്ദറിൽ അതിക്രമിച്ച് കയറിയ കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. മറ്റൊരു നേതാവ് അജിങ്ക്യ ഷിൻഡേയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ എട്ടുമണിക്കാണ് മൂന്ന് നേതാക്കളെയും ഡൽഹിയിലെ മന്ദിർ മാർഗിലുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

സൗരവിനെയും അശുതോഷിനെയും കസ്റ്റഡിയിൽ വിട്ടതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ തന്റെ എക്സ് പേജിലൂടെ അറിയിച്ചിട്ടുണ്ട്. അപ്പീൽ നൽകുമെന്നും അഭിജീത് അറിയിച്ചു. അവർ ചെയ്തത് തെറ്റാണോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പം ധൈര്യം കാണിക്കൂവെന്നും അഭിജീത് കുറിച്ചു.


English Summary

: Two leaders of the Cockroach Janata Party (CJP), Saurav Das and Ashutosh Ranka, have been remanded to five days of judicial custody in connection with a trespassing case at Jantar Mantar in New Delhi. Another leader, Ajinkya Shinde, was granted conditional bail. CJP founder Abhijeet Deepke announced that an appeal would be filed and questioned whether the leaders had done anything wrong.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH JANATA PARTY, ABHIJEET DEEPKE, JANTAR MANTAR PROTEST, SAURAV DAS, ASHUTOSH RANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360