SignIn
Kerala Kaumudi Online
Wednesday, 14 October 2026 9.47 AM IST

11-ാം നിലയിൽനിന്ന് ചാടി; താഴെയുണ്ടായിരുന്ന 23കാരി മരിച്ചു, യുവാവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം

representational-image
പ്രതീകാത്മക ചിത്രം

ടോക്യോ: കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം യുവാവ് വന്നുപതിച്ചത് താഴെനിന്നിരുന്ന 23കാരിയായ ടോമോക്കി ഇനാബയുടെ ദേഹത്തേക്കാണ്. വീഴ്‌ചയുടെ ആഘാതത്തിൽ അവർ മരിക്കുകയും ചെയ്‌തു. ഷിൻസെയ് തഗൂച്ചിയെന്ന 29 കാരനാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച യുവതിയുടെ പിതാവായ കെൻജി ഇനാബ രംഗത്തെത്തി.

ജപ്പാനിലെ നഗോയ നഗരത്തിൽ ജൂലായ് 19നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ടോമോക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. വീഴ്‌ചയെ തുടർന്ന്‌ തഗൂച്ചിക്ക് പരിക്കുകളുണ്ടായെങ്കിലും ഇയാൾ ചികിത്സയ്‌ക്കുശേഷം ആശുപത്രി വിട്ടു. പിന്നാലെയാണ് മകളുടെ മരണത്തിന് കാരണക്കാരനായ തഗൂച്ചിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് രംഗത്തെത്തിയത്. താഴെ ആളുകളുണ്ടാകുമെന്നും അവരുടെ ജീവൻ അപകടത്തിലാകുമെന്നുമുള്ള ബോദ്ധ്യത്തോടെയാണ് തഗൂച്ചി കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതെന്ന് കെൻജി ഇനാബ പറയുന്നു.

പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെൻജിയുടെ നിവേദനത്തിൽ ഇതിനകം 45000ത്തിധികം പേർ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം, സംഭവവസമയത്ത് തഗൂച്ചിയുടെ മനോനിലയിൽ എന്തെങ്കിലും തകരാറുണ്ടോയിരുന്നോയെന്ന കാര്യത്തിലുൾപ്പെടെ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.

English Summary

A 29-year-old man in Japan who jumped from the 11th floor of a building, killing a 23-year-old woman who was below, faces calls for murder charges from the victim’s father. The family has launched a petition seeking stricter punishment, gathering over 45,000 signatures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAN JUMPS FROM 11TH FLOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360