SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.19 AM IST

ഈച്ച ജനത പാർട്ടിയും കളത്തിൽ

d

ഇതും ചീഫ് ജസ്റ്രിസ് സൂര്യകാന്തിന്റെ പരാമർശത്തിൽ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശങ്ങൾ പുതിയൊരു പാർട്ടിക്ക് കൂടി ജന്മം നൽകിയിരിക്കുകയാണ്. കോക്രാച്ച് ജനത പാർട്ടിക്കുപിന്നാലെ ഈച്ച ജനത പാർട്ടിയും കളത്തിലിറങ്ങി. 'മഖി ജനതാ പാർട്ടി " എന്ന പേരിൽ സമൂഹ മാദ്ധ്യമ അക്കൗണ്ട് തുറന്നു. ഇൻസ്റ്രഗ്രാമിൽ 3 ലക്ഷത്തിലധികം പേർ ഇതുവരെ ഫോളോ ചെയ്തു. ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിക്കുന്നതിനാൽ കണക്കിൽ മാറ്റം വന്നേക്കാം. ഒക്ടോബർ 10ലെ സമരം നേരിടാൻ ഡൽഹിയിൽ ഏർപ്പെടുത്തിയ അസാധാരണ സാഹചര്യം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ,'ഈച്ചയെ കൊല്ലാൻ ചുറ്രിക ഉപയോഗിക്കരുതെന്ന് " ചീഫ് ജസ്റ്റിസ് പരാമ‌ർശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360