SignIn
Kerala Kaumudi Online
Friday, 03 July 2026 6.51 PM IST

എനർജി ഡ്രിങ്കുകളുടെ ഉപഭോക്താക്കളെ പറ്റിക്കുന്നു,​ നോട്ടീസയച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ്

energy-drink
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പ്രമുഖ ബ്ര‌ാൻഡുകളുടെ എനർജി ഡ്രിങ്കുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നോട്ടീസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകുന്നതിനാലാണ് നടപടി. ബ്രാൻഡുകൾ അവകാശപ്പെടുന്ന തരത്തിലുള്ള ഫലപ്രാപ്തിയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

എനർജി ഡ്രിങ്ക് എന്ന പേരിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ആറ് പ്രമുഖ പാനീയ ബ്രാൻഡുകൾക്കെതിരെയാണ് എഫ്എസ്എസ്എഐ നോട്ടീസയച്ചത്. ഇവയൊന്നും എനർജി ഡ്രിങ്കുകളല്ലെന്നും ഇവയുടെ പാർശ്വഫലങ്ങളെ കുറിച്ച് ആശങ്കകളുണ്ടെന്നും വ്യക്തമാക്കിയാണ് പ്രമുഖ ബ്രൻഡുകൾക്ക് പൂട്ടിടാൻ ഒരുങ്ങുന്നത്.

ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി റെഡ് ബുൾ, പെപ്സികോയുടെ അഡ്രിനാലിൻ റഷ്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നിവയ്ക്കെതിരെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിക്കൊരുങ്ങുന്നത്. ബ്രാൻഡിംഗിലും പ്രൊമോഷനുകളിലും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് (2006) പ്രകാരം അനുവദനീയമല്ലാത്ത പ്രസ്താവനകൾ ഉൾപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തിയതിനാലാണ് നോട്ടീസ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FSSAI, ENERGY DRINKS, ENERGY DRINK CLAIMS, FOOD SAFETY AUTHORITY, ENERGY DRINKS INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360